അശ്വതി : മേലധികാരികളിൽനിന്ന് സംരക്ഷണം . ഭാഗ്യക്കുറി ലഭിക്കും. രോഗവിമുക്തി കൈവരിക്കും.
ഭരണി : മഹത് വ്യക്തികളിൽനിന്ന് അനുഗ്രഹം. വിരുന്ന് സത്കാരങ്ങളിൽ പങ്കുകൊള്ളും. പ്രഗൽഭരുടെ സംഗീതക്കച്ചേരി ആസ്വദിക്കും.
കാർത്തിക : പുതിയ ചികിത്സാസമ്പ്രദായം പരിശീലിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിയും. രാഷ്ട്രീയപരമായി ശോഭിക്കും.
രോഹിണി : ഊഹക്കച്ചവടത്തിൽ അമിത ലാഭം. കുടുംബസംഗമം. വിദ്യാഭ്യാസ കാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. പുരാതന ധനലബ്ധി.
മകയിരം : ചെറിയ കാര്യങ്ങളെ പർവ്വതീകരിച്ച് കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തും. ബന്ധുജനങ്ങളുടെ സ്നേഹവാത്സല്യങ്ങൾ അനുഭവപ്പെടും.
തിരുവാതിര : ഏറ്റെടുത്ത പ്രവൃത്തികൾ വലിയ നഷ്ടംവരാതെ നിർവഹിക്കാൻ കഴിയും. ഉദ്ദേശിച്ച വിദേശയാത്ര തടസപ്പെടാനിട വരും.
പുണർതം : ബന്ധുജന സഹായം ലഭിക്കും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ അവസരമുണ്ടാകുകയും നന്നായി ശോഭിക്കുകയും ചെയ്യും.
പൂയം : ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം . ഇഷ്ടജന സഹവാസം. പഴയ ഗൃഹം മോടിപിടിപ്പിക്കും. വ്യാപാരരംഗത്ത് അപ്രതീക്ഷിത ലാഭം .
ആയില്യം : കാര്യമായി ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. സഹോദര സഹായം ലഭിക്കും.
മകം : ഇഷ്ടസ്ഥാനങ്ങളിൽ ഗ്രഹങ്ങൾ അനുകൂലമായി നിൽക്കുന്നതിനാൽ ഗുണാനുഭവം . മത്സരാർത്ഥികൾക്ക് ഉന്നത വിജയം കൈവരിക്കും.
പൂരം: അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രാഷ്ട്രീയപരമായി ഒൗന്നത്യം കൂടിവരാൻ ലക്ഷണം.
ഉത്രം വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ യാദൃശ്ചികമായി കണ്ടുമുട്ടാൻ കഴിയും. സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം.
അത്തം : വിചാരിച്ചതിലധികം ചെലവുണ്ടാകുകമൂലം കടം വാങ്ങേണ്ട അവസ്ഥ. രാഷ്ട്രീയപരമായി തിരക്ക് അനുഭവപ്പെടും.
ചിത്തിര : പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തീരുമാനം. ഭാഗ്യക്കുറി ലഭിക്കും. സന്താനങ്ങൾക്ക് ഉപരിപഠനത്തിന് വിദേശത്ത് പോകേണ്ടിവരും.
ചോതി : രണ്ടാഴ്ച വിശ്രമ ജീവിതം നയിക്കും. മനസിൽ തോന്നുന്ന കാര്യങ്ങൾ പരസ്യമാക്കാതിരിക്കുന്നത് നല്ലതാണ്. ബാങ്ക് വായ്പ ലഭിക്കാനിടയില്ല.
വിശാഖം : വിദ്വൽ സദസുകളിൽ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്നുചാടാതിരിക്കുക.
അനിഴം : കാത്തിരുന്ന ജോലി ലഭിക്കും. വിരുന്ന് സത്കാരത്തിലേർപ്പെടും. കൃഷിപ്പണിയിൽ ലാഭം പ്രതീക്ഷിക്കാം.
തൃക്കേട്ട : പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം . വിവാഹം നടക്കാനിടയുണ്ട്. മേലധികാരികളിൽനിന്ന് കാര്യമറിയാതെ വഴക്ക് കേൾക്കാനിടയുണ്ട്.
മൂലം : രാഷ്ട്രീയപരമായി തർക്കങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മദ്യം സേവിക്കാനുള്ള പ്രവണത കുറെശേയായി കുറയും.
പൂരാടം : ആഡംബര വസ്തുക്കൾക്കായി നല്ല തുക ചെലവഴിക്കും. ദേവാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും ധനസഹായം ലഭിക്കും.
ഉത്രാടം : അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്നുചാടരുത്. പരസ്യങ്ങളിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നും ധനമടച്ച് കാര്യം നഷ്ടപ്പെടുകയും ചെയ്യുകവഴി സമയനഷ്ടവും ധനനഷ്ടവും .
തിരുവോണം : പ്രഗൽഭരുടെ കലാപരിപാടികൾ നേരിട്ട് ആസ്വദിച്ച് പുണ്യക്ഷേത്രങ്ങളും ദേവാലയങ്ങളും സന്ദർശിക്കും.
അവിട്ടം : ഗൃഹത്തിൽ പ്രത്യേകം പ്രാർത്ഥനകളും പൂജകളും നടത്തി സംതൃപ്തിയടയും. ദൂരയാത്രാവേളയിൽ വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാനിടയുണ്ട്.
ചതയം : അവിചാരിതമായി പരിചയപ്പെടാൻ കഴിഞ്ഞ വ്യക്തിയുമായി വിവാഹ ബന്ധത്തിലേർപ്പെടാൻ തീരുമാനിക്കും. വിദേശത്ത് പോകാൻ സാദ്ധ്യത.
പൂരുരൂട്ടാതി : അസൂയക്കാരിൽനിന്നും അയൽക്കാരിൽനിന്നും കുഴപ്പങ്ങളുണ്ടാകാൻ ഇടയുണ്ട്. തിരഞ്ഞെടുപ്പിൽ വിജയം ലഭിക്കും. പിതൃസ്വത്തുക്കൾ ലഭിക്കും.
ഉതൃട്ടാതി : കുടുംബാംഗങ്ങളിൽനിന്നു വിമർശനങ്ങളെ നേരിടേണ്ടിവരും. ആരോപണങ്ങൾ അഭിമുഖികരിക്കേണ്ടതുണ്ട്.ശത്രുക്കൾ വർദ്ധിക്കും.
രേവതി : യാത്രാവേളയിൽ നഷ്ടപ്പെട്ടുപോയ സാമഗ്രികൾ തിരികെ ലഭിക്കും. രോഗവിമുക്തി, സൗന്ദര്യ സംരംക്ഷണം. ഇഷ്ടജന സഹായം. രാജബഹുമാനം, തീർത്ഥാടനം എന്നിവയ്ക്കു യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |