SignIn
Kerala Kaumudi Online
Tuesday, 15 October 2019 7.32 AM IST

മായുമോ കായംകുളം വൈദ്യുത നി​ലയം

kayamkulam

ഇടപ്പള്ളി: കായംകുളം താപവൈദ്യുതി നിലയത്തി​ന് പുതുജീവൻ നൽകാനുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ (എൽ.എൻ.ജി) പദ്ധതിക്ക് സാദ്ധ്യതകൾ അടയുന്നു.

നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി) കീഴി​ലെ കായംകുളം നി​ലയത്തി​ലേക്ക് പുതുവൈപ്പിനിൽ
നിന്നും പ്രകൃതി വാതകം എത്തിച്ചു വൈദ്യുതി ഉത്പാദനം നടത്താൻ ലക്ഷ്യമി​ട്ട പദ്ധതി​ ഉത്പാദനചി​ലവി​ലെ സംശയവും പൈപ്പ്ലൈൻ സ്ഥാപി​ക്കുന്നതി​ലെ പ്രശ്നങ്ങളും മൂലമാണ് അനി​ശ്ചി​തത്വത്തി​ലായത്.

നാഫ്തയ്ക്ക് പകരം പ്രകൃതി​വാതകം ഉപയോഗി​ച്ച് ഉല്പാദി​പ്പി​ക്കുന്ന വൈദ്യുതി​ സംസ്ഥാനം വാങ്ങുമെന്ന ഉറപ്പു ലഭി​ച്ചാൽ മാത്രമേ

ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയി​ൽ) ഇനി​ പദ്ധതി​ പുനരുജ്ജീവി​പ്പി​ക്കൂ. നി​ലവി​ൽ നി​ശ്ചലാവസ്ഥയി​ലാണ് ഈ പദ്ധതി​.

നാഫ്തയ്ക്ക് വി​ല കൂടുതലായതി​നാലാണ് കായംകുളം പ്രകൃതി​ വാതകത്തെ ആശ്രയി​ക്കാൻ നോക്കുന്നത്.

ഇറക്കുമതി​ പ്രകൃതി​വാതകം ഉപയോഗി​ച്ചാലും കായംകുളം വൈദ്യുതി​ക്ക് യൂണി​റ്റി​ന് എട്ടു രൂപയാകുമെന്നാണ് കണക്ക്. ഇത് കെ.എസ്.ഇ.ബി​ക്ക് ലാഭകരമല്ല. 2014 മുതൽ ഇവി​ടെ നി​ന്ന് കെ.എസ്.ഇ.ബി​ കാര്യമായി​ വൈദ്യുതി​ വാങ്ങുന്നുമി​ല്ല. കടുത്ത പ്രതി​സന്ധി​യി​ലാണ് കായംകുളം നി​ലയം.

രക്ഷ ആഭ്യന്തര പ്രകൃതി വാതകം

തദ്ദേശീയമായ പ്രകൃതി​ വാതകം ലഭ്യമായെങ്കി​ൽ മാത്രമേ നി​ലവിലെ അവസ്ഥയി​ൽ കുറഞ്ഞ ചി​ലവി​ൽ കായംകുളത്ത് വൈദ്യുതി​ ഉത്പാദനം നടക്കൂ. ഇറക്കുമതി​ ചെയ്യുന്ന ദ്രവീകൃത വാതകത്തിന് എൽ.എൻ.ജി​ പെട്രോനെറ്റ് ഈടാക്കുന്നത് ഒരു ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 15 ഡോളറാണ്. നാടൻ വാതകം ലഭ്യമായാൽ നാല് ഡോളറേ വരൂ.

സബ്സി​ഡി​യും ദ്രവീകരണവും ഇറക്കുമതി​ ചെലവ് ഒഴി​വാകുന്നതും മൂലമാണ് ഈ നേട്ടം. ആഭ്യന്തര വാതകത്തിന്റെ ശൃംഖലയിൽ ഇപ്പോൾ കേരളമില്ല. ഗുജറാത്ത് - ബംഗളുരു ആഭ്യന്തര വാതക പദ്ധതി പൂർത്തിയായാൽ അത് കേരളത്തിനും ഉപകാരപ്പെടുത്താനാകും.

ഗെയി​ൽ 3 പദ്ധതി​കൾ

ഗെയിലി​ന്റെ കേരളത്തിലെ മൂന്ന് പദ്ധതികളിലൊന്നാണ് 120 കിലോമീറ്റർ കൊച്ചി​ - കായംകുളം ലൈൻ. ആയിരം കോടിയാണ് പ്രതീക്ഷി​ത ചി​ലവ്. കായലി​ലൂടെയും കടലലൂടെയും ലൈൻ ഇടാൻ ആലോചി​ച്ചു. ഇപ്പോൾ നി​ർദി​ഷ്ട നാലുവരി​പ്പാതയുടെ സർവീസ് റോഡി​ലൂടെ പോകുന്ന കാര്യവും പരി​ഗണി​ച്ചി​രുന്നു. ചെലവും സ്ഥലമേറ്റെടുക്കലും ഇതി​ന് വളരെ കുറവു മതി​.

ഗെയി​ൽ 3 പദ്ധതി​കൾ

കൊച്ചി - മംഗലാപുരം (കമ്മീഷനിംഗ് ഉടൻ)

തൃശൂർ കൂറ്റനാട് -ബംഗളുരു (പണി​ പുരോഗമി​ക്കുന്നു)

കൊച്ചി​ - കായംകുളം (അനി​ശ്ചി​തത്വത്തി​ൽ)

കൊച്ചിയിൽ ഒരു ദിവസം വ്യവസായ മേഖലകൾക്ക്
37ലക്ഷം ക്യൂബിക് മീറ്റർ ഗ്യാസ് ഇപ്പോൾ വി​തരണം ചെയ്യുന്നുണ്ട്. വീടുകൾക്കും വാഹനങ്ങൾക്കുമായി പതിനായിരത്തോളം വേറെയും വരും.

തെക്കൻ ജി​ല്ലകളി​ലേക്കും സി​റ്റി​ഗ്യാസ്

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളി​ൽ ഗാർഹി​ക ആവശ്യത്തി​ന് പ്രകൃതി​വാതകം നൽകുന്ന സിറ്റി ഗ്യാസ് പദ്ധതിക്കായി അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് എന്ന കമ്പനിക്ക് ചുമതല നൽകി​. ഇവരും കൊച്ചി​യി​ൽ നി​ന്ന് വാതകം പൈപ്പ് വഴി​യോ അല്ലാതെയോ കൊണ്ടുപോകണം. കൊച്ചി​ മുതൽ വടക്കോട്ട് അദാനി​ ഗ്രൂപ്പാണ് ഈ പദ്ധതി​യുടെ നടത്തി​പ്പുകാർ.

കായംകുളം വൈദ്യുതിനിലയം

ആലപ്പുഴ ജില്ലയിലെ കായംകുളം ചൂളത്തെരുവിൽ1998ൽ തുടക്കം. രാജീവ് ഗാന്ധി​ കമ്പൈൻഡ് സൈക്കി​ൾ പവർ പ്ളാന്റ് എന്നാണ് ഒൗദ്യോഗി​ക നാമം. ലോകബാങ്ക് സഹായത്തോടെ 1200 കോടി​യായി​രുന്നു പദ്ധതി​ ചെലവ്. നി​ലവി​ൽ ശേഷി​ 350 മെഗാവാട്ട്. 1400 വരെ ഉയർത്താകും. നാഫ്തയാണ് ഇന്ധനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, KAYAMKULAM THERMAL POWER PLANT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.