സിനിമയുടെ ഉത്സവകാലം ലണ്ടനിലേക്ക് എത്തുകയാണ്. അറുപത്തിയേഴാമത് ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ നാല് മുതൽ പതിനഞ്ചുവരെ ലണ്ടൻ നഗരത്തിലും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്നു.
***
എർത്, ഫയർ, വാട്ടർ, മിഡ്നൈറ്റ്സ് ചിൽഡ്രൺ തുടങ്ങിയ ചിത്രങ്ങളിലൂടെ, ലോക സിനിമയിലേക്ക് തന്റേടത്തോടെ നടന്നു കയറിയ ദീപാ മേത്ത എന്ന ഇന്ത്യയിൽ ജനിച്ചു കാനഡയിൽ ജീവിക്കുന്ന അതി ധീരയായ സംവിധായികയുടെ പുതിയ ഡോക്യുമെൻററിയാണ് "അയാം സ്വീറത്". ഒരു ട്രാൻസ് ജെൻഡർ സ്ത്രീയുടെ കഥയാണിത്. ഡൽഹിയിൽ ജീവിക്കുന്ന സീറത് താനേജയുടെയും, ദീപാ മേത്തയുടെയും ചിത്രമായാണ് ഈ ഡോക്യുമെൻററി അവതരിപ്പിക്കപ്പെടുന്നത്.
പകൽ സമയത്ത് അമേൻ ആയി, വിധവയായ അമ്മയുടെ മകനായി ജീവിക്കുകയും രാത്രി തൻറെ സുഹൃത്തുക്കൾക്കൊപ്പം സ്വീറത് എന്ന തന്റെ സ്വന്തം സ്വത്വത്തിൽ സ്ത്രീയായി ജീവിക്കുകയും ചെയ്യുന്ന അനുഭവമാണ് ചിത്രം നമുക്ക് പകർന്നു തരുന്നത്.
പരമ്പരാഗതമായ, മാമൂലുകളിൽ മുങ്ങിക്കിടക്കുന്ന ഒരു സമൂഹത്തിൽ ഒരു ട്രാൻസ് ജെൻഡർ വനിത ഓരോ ദിവസവും അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മൾ കാണുകയാണ്. പക്ഷേ ഇതൊന്നും സീറത്തിൻറെ വ്യക്തി പ്രഭാവത്തെ ബാധിക്കുന്നില്ല . പ്രദർശനം: 1) 2.45pm, ഒക്ടോബർ 14, കാഴ്സൺ, സോഹോ, സ്ക്രീൻ 1, 2) 6.45pm 5 ഒക്ടോബർ NFT 1, വാട്ടർലൂ.
ബോക്സ് ഓഫീസ് : 0207 928 3232 (സെപ്റ്റംബർ 12 മുതൽ)
കാരൻ തെജ്പാലിന്റെ "സ്റ്റോളൻ"
ആദിവാസി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിലേക്ക് എടുത്തെറിയപ്പെട്ട രണ്ടു പേരിലൂടെ തുടങ്ങുന്ന"സ്റ്റോളൻ", ബോംബെ സിനിമാ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കാരൻ തെജ്പാലിന്റെ കന്നി കഥാ ചിത്രമാണ്. രണ്ടു ദിവസം മുൻപ് വളരെ വിജയപൂർവം പ്രധാനപ്പെട്ട വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രവുമായിരുന്നു "സ്റ്റോളൻ". അവിടെ ഇത് മത്സരത്തിനും ഉൾപ്പെടുത്തിയിരുന്നു.
ഒരു ത്രില്ലറിന്റെ ഘടന - ജോണർ, ആണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ആദിവാസികൾ അവഗണനയുടെ പുന്നാമ്പുറങ്ങളിലും, മറ്റുള്ളവർ മുഖ്യധാരയിലും ഒതുങ്ങുമ്പോൾ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു മാറ്റം വരില്ലെന്ന് പറയുന്ന സംവിധായകൻ ഒരു സംവാദത്തിന്റെ വാതിൽ തുറക്കുകയാണ് "സ്റ്റോളൻ" എന്ന സിനിമയിലൂടെ.
പ്രദർശനം: Thursday 05 October 2023 20:30. Curzon Soho Cinema, Screen 1,
Friday 06 October 2023 12:30, BFI Southbank, NFT3
Tuesday 12 September 2023 10:00
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |