SignIn
Kerala Kaumudi Online
Sunday, 20 October 2019 2.14 AM IST

സഖ്യകക്ഷി മന്ത്രിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി

pramod-swant

പനാജി: പ്രതിപക്ഷ നേതാവടക്കം പത്ത് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ സഖ്യകക്ഷി മന്ത്രിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് മന്ത്രിമാരോടും ഒരു സ്വതന്ത്രനോടുമാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നവർക്ക് നാല് മന്ത്രിസ്ഥാനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് സഖ്യകക്ഷി മന്ത്രിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ആകെ 12 മന്ത്രിമാരാണ് ഗോവയിലുള്ളത്. ഇവരിൽ മുഖ്യമന്ത്രിയടക്കം എട്ട് പേരും ബി.ജെ.പിക്കാരാണ്. ശേഷിച്ച നാല് പേരോടാണ് രാജി ആവശ്യപ്പെട്ടത്.

എന്നാൽ പുതുതായി മന്ത്രിമാരാവുന്നത് ആരൊക്കെയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ച ശേഷമേ സ്വീകരിക്കൂവെന്ന് ഗോവ ഫോർവേഡ് പാർട്ടി പ്രതികരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, GOA, PRAMOD SAWANT, GOA CHIEF MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.