ലണ്ടൻ: "സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ചതിൽ കൊച്ചൊരു കൂരയും കെട്ടി" തിരുനല്ലൂർ കരുണാകരന്റെ "റാണി"എന്ന കവിതയിലെ വരികൾ വി സാംബശിവനെ ഓർമ്മിപ്പിച്ചുകൊണ്ട് സതീഷ് കുമാർ കഥാപ്രസംഗം അവതരിപ്പിച്ചപ്പോൾ ശ്രീനാരായണഗുരു മിഷന്റെ ഈസ്റ്റ് ഹാമിലെ ആസ്ഥാന മന്ദിരത്തിൽ ചതയാഘോഷത്തിനു കൂടിയ സഹൃദയർ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
കഥ പറച്ചിലും പാട്ടുകളുമായി കാഥികൻ സതീഷ്കുമാറും പിന്നണിയിലെ പ്രകാശ്, സ്മിതാ (ഹാർമോണിയം) ദമ്പതികളും, ചിദംബരവും (തബല) ഒരു കാലഘട്ടത്തിന്റെ കലാരൂപമായിരുന്ന കഥാപ്രസംഗത്തിനു പ്രണാമം അർപ്പിക്കുകയായിരുന്നു.
ജ്ഞാനി ഓടക്കുഴലിലും സതീഷ് വയലിനിലും ചിദംബരം തബലയിലും സമ്മാനിച്ച സംഗീത വിരുന്നു കാണികളെ ആകർഷിച്ചു. മഞ്ജു മന്ദിരത്തിൽ, ഉഷ പ്രശോഭ്, ലീന സലിം എന്നിവർ പ്രാർഥന ചൊല്ലി. മേഘ്നയും സ്നേഹയും വിവിധ നൃത്തങ്ങൾ കാഴ്ചവച്ചു. തോമസ് അലക്സാണ്ടർ, മനോജ് പണിക്കർ, ജോയ്സി, ഉമാ മനോജ്, പ്രകാശ്, സ്മിത പ്രകാശ്, മഞ്ജു മന്ദിരത്തിൽ, റൂസി ഗിരിധരൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഡോണയും , ഡോ പ്രീതയും, ക്ലാസിക്കലും സിനിമാറ്റിക്കലും ആയ നൃത്തങ്ങൾ അവതരിപ്പിച്ചു. റാണി രഘുലാൽ നൃത്തം കാഴ്ച വച്ചു. പ്രസന്ന വിജയകരൻ കവിത ചൊല്ലി. റാണി രഘുലാലും സംഘവും തിരുവാതിര നൃത്തം അവതരിപ്പിച്ചു ഓണാന്തരീക്ഷം ഒരുക്കി. ഗുരു മിഷൻ ഡാൻസ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു മിക്ക ഡാൻസ് പരിപാടികളും അവതരിപ്പിച്ചത്.
ബീന പുഷ്കാസ് പരിപാടികളുടെ അവതാരകയായി, സുഭാഷ് സദാശിവൻ ഗുരു സന്ദേശം വിശദമാക്കി, സുമതി രവീന്ദ്രൻ സംസാരിച്ചു, എസ്എൻജിഎം പ്രസിഡന്റ് സുരേഷ് ധർമരാജൻ സ്വാഗതം ആശംസിച്ചു, ഗുരു ജയന്തി ആഘോഷക്കമ്മിറ്റി ചെയർമാൻ വക്കം ജി സുരേഷ്‌കുമാർ ആശംസകൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |