കോട്ടയം: പുതുപ്പള്ളിയിൽ പോളിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കണ്ട ഒരു കുറിപ്പ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 'പുതുപ്പള്ളിയിലെ പുതിയ പുണ്യാള വി. ചാണ്ടി സാറേ...സ.ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ'- എന്നാണ് കുറിപ്പിലുള്ളത്.
ഫേസ്ബുക്കിൽ മെൽബിൻ സെബാസ്റ്റ്യൻ എന്നയാൾ ഇതിന്റെ ഫോട്ടോ ഇട്ടിട്ടുണ്ട്. 'ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സ. ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനലാണോയെന്ന് എട്ടാം തീയതി അറിയാം'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് പിന്നിൽ സി പി എം ആണെന്ന ആരോപണവുമായി യു ഡി എഫ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. മെൽബിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |