ലണ്ടൻ: ശ്രീ നാരായണ ഗുരു മിഷൻ ക്രോയ്ഡൻ ശാഖയുടെ ആഭിമുഖ്യത്തിൽ ക്രോയ്ഡൻ ഗുരു മിഷൻ ഹാളിൽ വച്ച് വിഭവ സമൃദ്ധമായ ഓണസദ്യ നടത്തി. ഗുരു മിഷൻ പ്രസിഡന്റ് സുരേഷ് ധർമരാജൻ ദീപം കൊളുത്തിയതോടെ ഗുരു മിഷൻ പ്രവർത്തകർ സജീവമായി പ്രവർത്തിച്ച് ഓണസദ്യ വിളമ്പി.
പ്രവർത്തകരുടെ നിസ്സീമമായ സഹകരണം സ്ഥല പരിമിതി മറികടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ 150ഓളം പേർക്ക് സദ്യ വിളമ്പാൻ സഹായകമായെന്ന് ക്രോയ്ഡൻ ഗുരു മിഷൻ ഭാരവാഹി കിഷോർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |