ക്യീവ്: യുക്രെയിൻ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ. കിഴക്കൻ യുക്രെയിനിലെ പ്രധാന നഗരത്തിലെ ചന്തയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നതായാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. യുക്രെയിനെതിരെ പ്രതിരോധമൊരുക്കാനായി പുറപ്പെട്ട 49 റഷ്യൻ എലൈറ്റ് സൈനികർ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയാണ് ആക്രമണം എന്നാണ് റിപ്പോർട്ട്.
കോസ്റ്റിയാന്റിനിവ്ക നഗരത്തിൽ റഷ്യയുടെ എസ്-300 മിസൈലാണ് പതിച്ചത് എന്നാണ് വിവരം. സംഭവസ്ഥലത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ അറിയിക്കുന്നു. നിരവധി വാഹനങ്ങളും ചന്തയിലെ ടെന്റുകളും അടക്കം തകർന്നു. ആക്രമണത്തിന് പിന്നാലെ റഷ്യൻ തിന്മയ്ക്കെതിരെ കനത്ത നടപടി വേണമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി ആവശ്യപ്പെട്ടു.
today's arrival of a Russian rocket in the center of the town of Konstantinovka. Pharmacy, kiosks, shops... It is already known about 16 dead and many injured. I pray for the speedy recovery of the wounded!!! pic.twitter.com/GNoDr4eWFs
— Chief Rabbi Of Ukraine Moshe Azman (@RabbiUkraine) September 6, 2023
അതേസമയം യുക്രെയിനിൽ കഴിഞ്ഞ വർഷം തങ്ങൾ പിടിച്ചെടുത്ത ലുഹാൻസ്ക്, ഡൊണെസ്ക്, സെപൊറീഷ്യ, ഖേഴ്സൺ മേഖലകളിൽ റഷ്യ പ്രാദേശിക തിരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നു. യുക്രെയിന്റെ അഞ്ചിലൊന്ന് ഭാഗം വരുന്നതാണ് ഈ പ്രദേശങ്ങൾ. സെപ്തംബർ 10ന് തിരഞ്ഞെടുപ്പ് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |