SignIn
Kerala Kaumudi Online
Thursday, 18 July 2019 8.19 AM IST

വൈദ്യുതി നിരക്ക് വർദ്ധന ഹോം ബഡ്ജറ്റ് തകിടം മറിക്കുമോ,​ വൈദ്യുതി ബിൽ കൂടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

home

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ കെ.എസ്.ഇ.ബി കുത്തനെയുള്ള വർദ്ധനയാണ് വരുത്തിയത്. പുതിയ ഉത്തരവ് അനുസരിച്ച് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർ കൂടുതൽ പണം നൽകേണ്ടി വരും. ഉപയോഗിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് അനുസരിച്ച് വർദ്ധനയിലും വ്യത്യാസമുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കൾക്കും അടുത്ത ബില്ലുമുതൽ കാര്യമായ വർദ്ധനയായിരിക്കും ഉണ്ടാകുക. 225 യൂണിറ്റിനുമേൽ വൈദ്യുതി ഉപയോഗിക്കുന്നവർ ഇനിമുതൽ 115 രൂപമുതൽ കൂടുതലായി നൽകേണ്ടിവരും. എന്നാൽ വീടുകളിലെ വൈദ്യുതി ഉപഭോഗത്തിൽ അല്പം ശ്രദ്ധിച്ചാൽ വൈദ്യുതി ബിൽ വർദ്ധനയും ഗണ്യമായി കുറച്ചു കൊണ്ടുവരാനാകും.

ഇക്കാര്യങ്ങൾ ഓ‍ർമ്മിക്കുക

  • ആരുമില്ലെങ്കിൽ മുറികളിലെ എല്ലാ വിളക്കുകളും അണയ്ക്കുക. അഞ്ചുമിനിറ്റിലധികം മുറിയിൽ നിന്നു മാറുന്നെങ്കിൽ ലൈറ്റണച്ചിട്ട് പോകണം.
  • പരമാവധി എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കുക.
  • ആവശ്യം കഴിഞ്ഞാലുടൻ ഫാനുകൾ ഓഫ് ചെയ്യുക.
  • കംപ്യൂട്ടറുകൾ സ്റ്റാൻഡ് ബൈ മോഡിൽഇടുന്നത് ഒഴിവാക്കുക.
  • വയറിങ്ങിന് ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിക്കുക.
  • ഫ്രിഡ്ജ് വൈകിട്ട് രണ്ടുമണിക്കൂറെങ്കിലും ഓഫ് ചെയ്തിടുക.
  • പകൽ ജനലുകളും വാതിലുകളും തുറന്നിടുക.
  • വൈദ്യുതിച്ചോർച്ച പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക
  • ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക.
  • ശരിയായ എർത്തിംഗ് സജ്ജമാക്കുക.
  • ആവശ്യമില്ലാത്ത അലങ്കാരവിളക്കുകളോ മറ്റുവിളക്കുകളോ ഉപയോഗിക്കാതിരിക്കുക.
  • സ്റ്റാര്‍ റേറ്റിംഗുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുക.
  • വീടിനുള്ളിലെ ചുമരുകളിലും തട്ടുകളിലും ഇളംനിറത്തിലുള്ള പെയിന്റുകൾ ഉപയോഗിച്ചാൽ മുറിക്കകത്ത് കൂടുതൽ പ്രകാശം കിട്ടും.
  • ടി.വി.ക്കും കംപ്യൂട്ടറിനുമുള്ള വൈദ്യുതി സ്വിച്ച് ബോർഡിൽ തന്നെ ഓഫ് ചെയ്യുക. റിമോട്ട് ഉപയോഗിച്ച് മാത്രം ഓഫ് ചെയ്താൽ വൈദ്യുതി നഷ്ടമായിക്കൊണ്ടിരിക്കും.
  • ആവശ്യത്തിനുമാത്രം വലുപ്പവും ഫൈവ് സ്റ്റാർ റേറ്റിങ്ങുമുള്ള എ.സി. തിരഞ്ഞെടുക്കുക.
  • വാഷിംഗ് മെഷീനുകൾ നിര്‍ദേശിച്ചിരിക്കുന്ന ശേഷിയിൽത്തന്നെ ഉപയോഗിക്കുക.
  • ആവശ്യത്തിനുമാത്രം ശേഷിയുള്ള വാട്ടർ പമ്പുകൾ ഉപയോഗിക്കുക.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MY HOME, HOME BUDGET, ELECTRICITY BILL HIKE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.