ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വനിതാ ജീവനക്കാരുടെ വിശ്രമമുറിയിലെ സീലിംഗ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. കൊല്ലം ചാത്തന്നൂർ രേവതി ഭവനിൽ കെ.ശാലിനി (43) ക്കാണ് പരിക്കേറ്റത്. കൊല്ലത്തുനിന്ന് ഏഴ് മണിയോടെ ചെങ്ങന്നൂരിലെത്തിയ ശാലിനി വിശ്രമമുറിയിൽ ഇരിക്കുമ്പോഴാണ് പ്രവർത്തിച്ചു കൊണ്ടിരുന്ന സീലിംഗ് ഫാൻ ദേഹത്തേക്ക് വീണത്.
തോളിന് പരിക്കേറ്റ ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ ജീവനക്കാരുടെ വിശ്രമമുറി ഉണ്ടെങ്കിലും ഉദ്ഘാടനം നടത്താത്തതിനാൽ ജീവനക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |