ന്യൂഡൽഹി: വരുന്ന ശനി, ഞായർ ദിവസങ്ങളിൽ പ്രഗതി മെെതാനിലെ പ്രധാനവേദിയായ ഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. പല രാജ്യങ്ങളിലെയും നേതാക്കൾ ഇന്ത്യയിൽ എത്തുന്നതിനാൽ നിരവധി ക്രമീകരണങ്ങളാണ് ഉദ്യോഗസ്ഥർ ചെയ്തിട്ടുള്ളത്.
പ്രവേശന കവാടത്തിലെ 27 അടി ഉയരമുള്ള നടരാജ വിഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. കൂടാതെ ലോക നേതാക്കൾക്ക് മുന്നിൽ രാജ്യത്തിന്റെ സംസ്കാരവും പെെതൃകവും പ്രദർശിപ്പിക്കുന്നതിനായി വെള്ളി, സ്വർണ്ണം എന്നിവ പൂശിയ പാത്രങ്ങളിലാണ് ഭക്ഷണം നൽകുന്നത്.
ഇതിനായി കൊത്തുപണികളാൽ അലങ്കരിച്ച 15,000 പാത്രങ്ങൾ തയ്യാറാക്കി കഴിഞ്ഞു. മിക്ക പാത്രങ്ങളിലും വെള്ളിയും സ്വർണവും പൂശിയിട്ടുണ്ട്. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റൽ വെയർ സ്ഥാപനമാണ് പാത്രങ്ങൾ നിർമിച്ചത്.
അതേസമയം, ലോക നേതാക്കൾക്ക് ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന അത്താഴവിരുന്നിലേക്ക് വ്യവസായികളെയും ക്ഷണിച്ചിട്ടുണ്ട്. റിലയൻസ് മേധാവി മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ഭാരതി എയർടെൽ സ്ഥാപക ചെയർമാൻ സുനിൽ മിത്തൽ എന്നിവരെയാണ് ക്ഷണിച്ചത്.
#WATCH | Delhi: Delegates of the G20 Summit to be served in silverware and gold utensils pic.twitter.com/1f2Zm0wGTL
— ANI (@ANI) September 6, 2023
ജോ ബൈഡൻ,യു കെ പ്രധാനമന്ത്രി ഋഷി സുനക്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബനീസ് തുടങ്ങിയവർ വിരുന്നിനെത്തുന്നുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വന്നേക്കും. ഇരുവരെയും രാഷ്ട്രപതി ക്ഷണിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |