''അറിവിന്റെ അളവുകോൽ വെച്ചളന്നപ്പോൾ വളരെ ഉയരെഎത്തിയ പലരും തിരിച്ചറിവിന്റെനൂൽപ്പാലം പൊട്ടിതാഴെവീണ്ഗുരുതര പരിക്കുകൾപറ്റിസമൂഹത്തിൽ ഒറ്റപ്പെട്ടുകഴിയുന്നത് കണ്ടിട്ടില്ലേ? സ്ഥാനത്തിന്റെ ഉയരംകൂടുന്തോറും വീഴ്ചയുടെആഘാതവും കൂടുമല്ലോ""ഇപ്രകാരംപറഞ്ഞശേഷംപ്രഭാഷകൻ ശബ്ദശുദ്ധിവരുത്താനെന്ന പോലെഒരുകവിൾവെള്ളം കുടിച്ചു. അദ്ദേഹത്തിന്റെ നിരവധിപ്രഭാഷണങ്ങൾ കേട്ടിട്ടുള്ളസദസ്യർക്ക് അതൊരുപുതിയകാഴ്ച തന്നെയായിരുന്നു. മണിക്കൂറുകൾപ്രഭാഷണം നടത്തിയാലും യാതൊരു അസ്വസ്ഥതയുമില്ലാതെ ഊർജ്ജസ്വലനായികാണപ്പെടുന്നഅദ്ദേഹത്തിന്റെ ശബ്ദത്തിന്എന്താണ് ഒരു വാചകംപറഞ്ഞപ്പോൾ തന്നെ ഇടർച്ച ഉണ്ടായതെന്ന് സദസ്യരിൽപലരുംശ്രദ്ധിച്ചു. തന്റെവാക്കുകളിൽ അല്പംആത്മരോഷംകൂടിയോയെന്ന് പ്രഭാഷകനും സംശയിച്ചു.
''ഉന്നതബിരുദങ്ങൾസമ്പാദിക്കുന്നവർക്ക് സ്വാഭാവികമായുംസാധാരണക്കാരേക്കാൾഅറിവും,പാണ്ഡിത്യവുംകൂടുമല്ലോ? എന്നാൽഇക്കൂട്ടരിൽ ചിലരുടെചിലപ്രവൃത്തികൾ കാണുമ്പോൾ, വലിയവിലയേറിയബിരുദങ്ങൾനേടുക വഴി, ഇവരെന്ത് അറിവാണ് ആർജ്ജിച്ചതെന്നുപറയാൻസാധാരണമനുഷ്യർക്ക് തോന്നിപ്പോകും!അത്രയേറെകഷ്ടമായിരിക്കുംഇക്കൂട്ടരുടെചിലതീരുമാനങ്ങൾ.അത്, സ്വന്തം കുടുംബത്തിനുള്ളിലെ വ്യക്തിബന്ധങ്ങളിലും, ഒരുകാലത്ത് ആത്മമിത്രങ്ങളായി കണ്ടിരുന്നവരോടുള്ള അയാളുടെസമീപനത്തിലുംപ്രതിഫലിക്കുകവഴി സ്വന്തമായിതീർത്തകൂട്ടിനുള്ളിൽഒളിക്കുകയല്ലാതെ മറ്റുമാർഗമില്ലാതെയാകുന്നു.അത്തരമൊരുഒറ്റപ്പെടലിനെന്യായീകരിക്കാൻ എനിക്കാരുടെയുംഇഷ്ടം വേണ്ടയെന്നൊക്കെ പറയാമെങ്കിലും,അതിലെ നോവും,നീറ്റലും അനുഭവിച്ചുതീർക്കേണ്ടിവരുന്നഹതഭാഗ്യന്റെ ദുരന്തജീവിതം ഒന്നോർത്തുനോക്കുക!ജീവിതത്തിൽസമാധാനവും, സന്തോഷവുംതരാത്ത അറിവിൽനിന്ന്നമുക്ക് എന്തുസംതൃപ്തിയാണ്ലഭിക്കുക!""തുടക്കംമുതലുള്ളപ്രഭാഷകന്റെവാക്കുകളിലെ വികാരസ്ഫുരണങ്ങൾ ഇത്രയുംപറഞ്ഞുകഴിഞ്ഞിട്ടുംഅണയാത്തപോലെയായിരുന്നു ശ്രോതാക്കൾക്ക് അനുഭവപ്പെട്ടത്.''ഇവിടെയാണ് തിരിച്ചറിവിന്റെ പ്രസക്തി! ഗുരുവായൂർകേശവൻ വീണ്ടുംതിരുനടയിൽഭഗവാന്റെ തിടമ്പേന്താൻ പുനഃർജനിക്കുന്നതിന് ഭക്തന്മാർ ഭഗവാനോടുപ്രാർത്ഥിക്കുമ്പോൾ, അരിക്കൊമ്പനെ നാടുകടത്താനാണ് ജനങ്ങൾഅധികാരികളോട് ആവശ്യപ്പെട്ടത്. ഇതാണ്തിരിച്ചറിവുള്ള വ്യക്തിയും, അപ്രകാരമൊരു വ്യക്തിത്വമില്ലാത്ത മനുഷ്യനോടുമുള്ള നമ്മുടെ പൊതുസമൂഹത്തിന്റെ സമീപനം.അടിസ്ഥാനപരമായി തന്നെ മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അതു കൊണ്ടുതന്നെ, നാം ജീവിക്കുന്നസമൂഹത്തെ അവഗണിച്ചുകൊണ്ടൊരു ജീവിതത്തിന് പ്രസക്തിയുമില്ല. അപ്പോൾ,തീരുമാനിക്കുക:ഗുരുവായൂർകേശവനാണോ, അരിക്കൊമ്പനാണോ നമ്മിൽവസിക്കേണ്ടത് ?രണ്ടും ആനകളാണെങ്കിലും അരിക്കൊമ്പനെനാടുകടത്തിയതിന്റെ 'ലൈവ് "നമ്മുടെ ആളുകൾആഘോഷിച്ചതുകണ്ടുചോദിച്ചുപോയതാണേ. "" ഇത്രയുംപറഞ്ഞ് പ്രഭാഷകൻഅവസാനിപ്പിക്കുമ്പോൾസദസിലാകെ കൂട്ടച്ചിരിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |