SignIn
Kerala Kaumudi Online
Thursday, 07 December 2023 12.49 PM IST

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ ഫോൺകാൾ; ഭർത്താവെത്തി കൈയോടെ പിടികൂടി, പൊലീസിലേൽപ്പിച്ചു

ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ ഭർത്താവ് കൈയോടെ പിടികൂടി. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രമോദ് എന്ന യുവാവാണ് പിടിയിലായത്. ഇയാളെ കാട്ടാക്കട പൊലീസിനെ ഏൽപ്പിച്ചു.

പ്രതി ബസിനുള്ളിൽ വച്ച് യുവതിയുടെ ശരീരരത്തിൽ രണ്ട് തവണ സ്പർശിച്ചിരുന്നു. എതിർത്ത് സംസാരിച്ചതോടെ കയറിപിടിച്ചു. ഉടനെ തന്നെ സംഭവത്തെക്കുറിച്ച് യുവതി ഭർത്താവിനെ വിളിച്ചറിയിച്ചു. തുടർന്ന് ഭർത്താവ് കാട്ടാക്കട ബസ് സ്റ്റാന്റിലെത്തി ബസിനായി കാത്തുനിൽക്കുകയായിരുന്നു. ബസ് സ്ഥലത്തെത്തിയ ഉടനെ തന്നെ പ്രതിയെ പിടികൂടി. ഭർത്താവ് അറിയിച്ച പ്രകാരം കാട്ടാക്കട പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരനാണെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അതിക്രമം നടന്ന മലയിൻകീഴ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ ഉടനെ തന്നെ കൈമാറുമെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE, KSRTC
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.