അശ്വതി: നവീന ഗൃഹാരംഭപ്രവർത്തനം, ഭാഗ്യക്കുറി ലഭിക്കും, വിശേഷ സ്ഥാനലബ്ധി.
ഭരണി: സർക്കാരിൽ നിന്ന് ബഹുമതികളും ആനുകൂല്യങ്ങളും ലഭിക്കും.കലാകായികരംഗത്തുള്ളവർക്ക് പ്രശസ്തിയും വരുമാനവും. കുടുംബസംഗമം.
കാർത്തിക: രാഷ്ട്രീയപരമായി പിന്നാക്കാവസ്ഥ, വിദ്യാർത്ഥികൾക്ക് പരീക്ഷാദികളിൽ സമുന്നത വിജയം.സഹപ്രവർത്തകരിൽ നിന്ന് സഹകരണം കുറവ്.
രോഹിണി: പകർച്ചവ്യാധികൾ നിസാരമായി പിടിപെടും. വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും. ബന്ധുജന സമാഗമം.
മകയിരം: വ്യാപാര വ്യവസായങ്ങളിൽ നഷ്ടകഷ്ടങ്ങൾ സംഭവിക്കും. ഉദ്യോഗകയറ്റം, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.
തിരുവാതിര: ആയുധം, അഗ്നി, വൈദ്യുതി, വാഹനം എന്നിവയിൽ നിന്ന് നിസാര അപകടങ്ങൾ ഉണ്ടാകാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി, പുതിയ കൂട്ടുകെട്ടുകൾ മൂലം ഗുണാനുഭവം.
പുണർതം: വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കും. പ്രഗത്ഭരുടെ സംഗീതവിരുന്നിൽ സകുടുംബം പങ്കെടുക്കും. യാത്രാവേളയിൽ വിലപ്പെട്ട സാമഗ്രികൾ നഷ്ടപ്പെടും.
പൂയം: സജ്ജന ബഹുമാന്യത. പുണ്യദേവാലയദർശനം.രാഷ്ട്രീയരംത്ത് ശോഭിക്കും.
ആയില്യം: നേത്രരോഗം. ഉദരവ്യാധി. വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കും.ഭൃത്യജനങ്ങളിൽ നിന്ന് നിസഹകരണം.
മകം: അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കലാകായിക പ്രവർത്തനങ്ങളിൽ വമ്പിച്ച പുരോഗതി.
പൂരം: കുടുംബത്തിൽ സമാധാനം. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും കുഴപ്പം സംഭവിക്കും. രോഗനിർണയാവശ്യങ്ങൾക്കും പ്രസവാവശ്യങ്ങൾക്കുമായി ആശുപത്രി സന്ദർശനം.
ഉത്രം: ഉദ്യോഗാർത്ഥികൾക്ക് ചെറിയ ജോലി ലഭിക്കും. പ്രണയസാഫല്യം.വിദ്വൽസദസുകളിൽ ആദരവ് . യോഗ, ധ്യാനം, നീന്തൽ എന്നിവ പരിശീലിക്കാൻ സാദ്ധ്യത.
അത്തം: ദൂരയാത്ര വേണ്ടിവരും. വ്യാപാര വ്യവസായങ്ങളിൽ നിന്ന് നേട്ടം. ലഹരിപദാർത്ഥങ്ങളോട് വെറുപ്പ്. ആദ്ധ്യാത്മിക പരിപാടികൾക്ക് പ്രഥമസ്ഥാനം നൽകും.
ചിത്തിര: വളരെക്കാലമായി കാണാനാഗ്രഹിച്ച മഹത് വ്യക്തികളെ കണ്ടുമുട്ടും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപകീർത്തി. അയൽക്കാരുമായി അകൽച്ച.
ചോതി: സ്വന്തം തൊഴിൽ സത്യസന്ധതയോടെ നടത്തി വിജയിക്കും. അഭീഷ്ടകാര്യ ജയം, വഴിപാടുകൾക്കും പൂജകൾക്കുമായി നല്ല തുക ചെലവഴിക്കും. വിദേശയാത്ര നീട്ടിവയ്ക്കും.
വിശാഖം: വളരെക്കാലമായി ആഗ്രഹിച്ചുവരുന്ന കാര്യം നിറവേറ്റും. ഭാഗ്യക്കുറി ലഭിക്കും. സന്താനങ്ങൾക്ക് പഠനകാര്യങ്ങളിൽ അത്യുന്നതി.
അനിഴം: കൃഷിയിൽ നഷ്ടം സംഭവിക്കും. കലാസാഹിത്യ പ്രവർത്തനങ്ങൾ മൂലം ധനാഭിവൃദ്ധി. മേലധികാരികളിൽ നിന്ന് പുരസ്കാരലബ്ധി.
തൃക്കേട്ട : പ്രിയപ്പെട്ടവരുടെ വിയോഗം. വിദേശയാത്ര നീട്ടിവയ്ക്കും. അപകർഷത ബോധം, വിട്ടുമാറാത്ത തലവേദന എന്നിവയ്ക്ക് സാദ്ധ്യത.
മൂലം: വിദ്യാർത്ഥികൾക്ക് പഠനങ്ങളിൽ അലസത. ബന്ധുജന സഹായം. സൗന്ദര്യവർദ്ധകകേന്ദ്രങ്ങൾ സന്ദർശിച്ച് സൗന്ദര്യസംരക്ഷണം.
പൂരാടം: വ്യവസായ പുരോഗതി, വസ്തു, വാഹനലബ്ധി, പുതിയ സംരംഭങ്ങൾ അനുകൂലമായി വരും.
ഉത്രാടം: നവീന വസ്ത്രലബ്ധി, ജനങ്ങൾക്കിടയിൽ പ്രശംസ ലഭിക്കും. രാഷ്ട്രീയപരമായി പിന്നാക്കാവസ്ഥ. അപകടങ്ങളിൽ നിന്ന് അത്ഭുതകരായി രക്ഷപ്പെടും. തൊഴിലാളികളിൽ നിന്ന് പ്രതികൂലാവസ്ഥ.
തിരുവോണം: ഏറ്റെടുത്ത കരാർ ജോലികൾ കൃത്യസമയത്ത് ചെയ്തുതീർക്കാൻ കഴിയാതെ വരും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പിന്നാക്കാവസ്ഥ.
അവിട്ടം: വ്യാപാര രംഗം സജീവമാകും. ഔദ്യോഗിക രംഗത്ത് കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ നടത്തി സൽപ്പേര് നേടും. വിവാദങ്ങളിൽ പങ്കെടുക്കാതിരിക്കുക അഭികാമ്യം.
ചതയം: ചൂതുകളി, ചീട്ടുകളി, പന്തുകളി എന്നിവയിൽ താത്പര്യം. ഉന്നത വ്യക്തികളുമായി അടുപ്പം.
പൂരുരുട്ടാതി: ആധുനിക ചികിത്സാരീതി അവലംബിക്കുക വഴി രോഗശാന്തി കൈവരിക്കും. ഉൗഹക്കച്ചവടത്തിൽ നല്ല തുക ലാഭമായി ലഭിക്കും.
ഉത്രട്ടാതി: കുടുംബത്തിൽ അകാരണമായി അസ്വസ്ഥത ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല വിജയം നേടാൻ കഴിയും.
രേവതി: ആരോഗ്യവിഷയത്തിൽ ജാഗ്രത പാലിക്കണം. ഭക്ഷണത്തിലൂടെ വിഷബാധ ഏല്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചതിയിൽപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |