തൃക്കാക്കര: ഫസ്റ്റ് എയിഡ് എന്ന സംഘടനയുമായി സഹകരിച്ച് മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തെ കോളേജുകൾ കേന്ദ്രീകരിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിൽ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ സ്‌കൂൾ കുട്ടികളുടെ അഖില കേരള വടംവലി മത്സരവും ജനപ്രതിനിധികളും സിനിമ താരങ്ങളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ടീമുകളുടെ പ്രദർശന വടംവലി മത്സരവും നടക്കും. രണ്ട് വിഭാഗങ്ങളായാണ് പ്രദർശന വടംവലി മത്സരം. പുരുഷൻന്മാരുടെ പ്രദർശന വടംവലിയിൽ താരസംഘടനയായ അമ്മയുടെ ടീമും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടും. സ്ത്രീകളുടെ പ്രദർശന വടംവലയിൽ ഉമ തോമസ് എം.എൽ.എ നയിക്കുന്ന ടീമും സിനിമാ താരവും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ നേതൃത്വത്തിലെ ടീമും പോരടിക്കും.
യുവജനങ്ങളുടെ അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കുന്നതിനും നല്ല റോഡ് സംസ്‌കാരം വളർത്തുന്നതിനും സേഫ് ക്യാമ്പസ് എന്ന ആശയം മുൻനിർത്തി നടപ്പിലാക്കുന്ന പേസ് (പ്രൊജക്ട് ഫോർ ആക്സിഡന്റ് ഫ്രീ ക്യാംപസ് എൻവയോൺമെന്റ് ) പദ്ധതിയുടെ ഭാഗമായി ദ്വിദിന സംസ്ഥാനതല നേതൃത്വ പരിശീലനം ശനി, ഞായർ ദിവസങ്ങളിൽ കറുകുറ്റി എസ്.സി.എം.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. 'സുരക്ഷായനം പേസ്' എന്നപേരിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും.
റോജി. എം. ജോൺ എ.എൽ.എ അദ്ധ്യക്ഷത വഹിക്കും. ട്രാൻസ്പോർട്ട് കമ്മീഷണ എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |