കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർത്തി കെ മുരളീധരൻ എം പി. പുതുപ്പളളിയിൽ വലിയ വിജയമാണ് പാർട്ടിക്കുണ്ടായത്.എന്നാൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരിടത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ടാണ് പുതുപ്പളളിയിൽ മികച്ച വിജയം ലഭിച്ചതെന്നും മുരളീധരൻ പറഞ്ഞു.
മത്സരിക്കാനില്ലെന്ന നിലപാട് മുരളീധരൻ ആവർത്തിച്ചു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുയെന്നും വടകരയിൽ ഏത് സ്ഥാനാർത്ഥി മത്സരിച്ചാലും യു ഡി എഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകുമെന്നും പുതുപ്പളളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ഊർജം പകരുന്നതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പുതുപ്പളളിയിലെ വിജയത്തിന്റെ പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചിരുന്നുയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടും കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണവും സഹതാപമായി മാറി എന്നും മുരളീധരൻ പറഞ്ഞു.
ജനങ്ങളെ ഓണത്തിന് പട്ടിണി കിടത്തിയത് യു ഡി എഫിന്റെ വിജയത്തിൽ പ്രതിഫലിച്ചിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ബി ജെ പിക്ക് വോട്ട് കുറഞ്ഞത് സി പി എമ്മിന് ക്ഷീണമായെന്നും ബി ജെ പിക്ക് വോട്ട് ചെയ്തിരുന്നവർ മാറി ചിന്തിച്ച് തുടങ്ങിയെന്നും മുരളീധരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |