തന്നെ പാർട്‌ടൈം ആക്‌ടറായാണ് സ്വയം കണക്കാക്കുന്നതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയിലെത്തിയ ആളല്ല താൻ. ഇപ്പോൾ ചെയ്യുന്നത് കൊറോണ കാലത്ത് കമ്മിറ്റ് ചെയ്ത സിനിമകൾ ആണെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും പുതിയ സിനിമയായ 'നദികളിൽ സുന്ദരി യമുനയുടെ' പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
'കൊറോണ കമ്മിറ്റ്‌സ്‌മെന്റ്‌സ് ആണ് ഇപ്പോൾ തീർത്തുകൊണ്ടിരിക്കുന്നത്. ഒരു സിനിമയുടെ ഉത്തരവാദിത്തം അതിലെ നടന് മാത്രമല്ല. സിനിമ പൊട്ടിയാൽ അതിലെ നിർമാതാവിനും സംവിധായകനും നടനും എല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഒരു സിനിമ പൊട്ടിയാൽ പലപ്പോഴും നടനുമേലാണ് കുറ്റം ചുമത്തുന്നത്.
താൻ സുഹൃത്തുക്കളോട് ഏറ്റവും കൂടുതൽ പുഷ് ചെയ്ത സിനിമ 'ഉടൽ' ആണ്. ഇനി ഏറ്റവും കൂടുതൽ പുഷ് ചെയ്യാൻ പോകുന്ന സിനിമ നദികളിൽ സുന്ദരി യമുന ആയിരിക്കും. ഞാൻ കുറേ മോശം സിനിമകൾ അറിഞ്ഞുകൊണ്ട് ചെയ്തിട്ടുണ്ട്. സൗഹൃദത്തിന്റെ പേരിൽ സിനിമകൾ ചെയ്യുന്ന ആളാണ് ഞാൻ. എനിക്ക് കൃത്യമായ കരിയർ പ്ളാനില്ല. എന്നെവച്ച് സിനിമ ചെയ്യുന്നത് എന്തിനാണെന്ന് സ്വയം ചോദിച്ചിട്ടുണ്ട്.
എന്റെ അഭിമുഖങ്ങൾ കണ്ടാൽ മനസിലാകും. ആ സിനിമ ഓടുമോ ഇല്ലെയോ എന്ന് ഒരു ഞാൻ ക്ളൂ ഇട്ടിട്ടുണ്ടാവും. ശ്രദ്ധിച്ചാൽ മതിയാവും. രണ്ട് വർഷത്തിനിടയിൽ ഞാൻ എഞ്ചോയ് ചെയ്ത സിനിമയാണിത്'- ധ്യാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |