പെൻഷൻ പരിഷ്‌കരണം നടത്തിയിട്ട് അഞ്ചുവർഷം തികയാൻ പോവുകയാണ്. അടുത്ത ശമ്പള പരിഷ്‌കരണത്തിന് സമയമായി. 2021 ഏപ്രിലിലും മേയിലുമായി ആദ്യ രണ്ട് പെൻഷൻ കുടിശിക നൽകിയിരുന്നു. അടുത്ത മൂന്നും നാലും ഗഡുക്കൾ ഇതുവരെ നല്‌കിയില്ല. മാത്രവുമല്ല 18 ശതമാനം ഡി.ആർ കുടിശികയും നല്‌കാനുണ്ട്. പാവപ്പെട്ട പെൻഷൻകാരോട് ഈ ക്രൂരത കാണിക്കണമോ? തോമസ് ഐസക് ധനകാര്യമന്ത്രിയായിരുന്നപ്പോൾ ജീവനക്കാർക്ക് കൊടുക്കാതെ പെൻഷൻകാർക്ക് അഡ്വാൻസായി ഡി.ആർ നൽകിയിരുന്നു. ഇപ്പോഴത്തെ ധനകാര്യമന്ത്രി പെൻഷകാരോട് ശത്രുതാ മനോഭാവമാണ് വച്ചുപുലർത്തുന്നത്.
വർഷംതോറും ഇരുപതിനായിരം പെൻഷൻകാരെങ്കിലും മരിക്കുന്നുണ്ട്. ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് സർക്കാർ. അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിലും രോഗങ്ങളിലും ദുരിതങ്ങളിലും അകപ്പെട്ട് ഉഴലുന്ന സർവീസ് പെൻഷൻകാർക്ക് ഇതൊരു ഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്. പെൻഷൻ കുടിശികയും 18 ശതമാനം ഡി.ആർ കുടിശികയും എത്രയും പെട്ടെന്ന് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
സതീഷ്‌കുമാർ. കെ.എൻ.
സർവീസ് പെൻഷണർ
ചൊവ്വര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |