തിരുവനന്തപുരം: ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂർ കാക്കാമൂല റ്റി എം സദനത്തിൽ ശംഭു എന്ന അർജുൻ (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി തിരുവല്ലം - പാച്ചല്ലൂർ റോഡിൽ കുളത്തിൻകര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുൻവശത്ത് വച്ചായിരുന്നു അപകടം.
മൂന്നുപേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അർജുനൊപ്പമുണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂർ നെല്ലിവിള ഗ്രേസ് നഗറിൽ അമൽ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവർ വണ്ടിത്തടം എസിഇ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |