ആറ്റ്‌ലീ- ഷാരൂഖ് ഖാൻ- നയൻതാര ചിത്രം ജവാനിലെ വില്ലൻ വേഷത്തിനുശേഷം തന്റെ അൻപതാമത് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് നടൻ വിജയ് സേതുപതി. നിതിലൻ സാമിനാഥൻ എഴുതി സംവിധാനം ചെയ്യുന്ന 'മഹാരാജ' എന്ന സിനിമയുടെ പോസ്റ്ററാണ് താരം പങ്കുവച്ചത്. തമിഴിലും ഇംഗ്ളീഷിലുമുള്ള പോസ്റ്ററുകളാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
രക്തം പുരണ്ട അരിവാളുമായി ഒരു കസേരയിൽ ഇരിക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററിൽ കാണുന്നത്. വളരെ സാധാരണമായ വസ്ത്രങ്ങളിലും മുഖത്തും കൈകളിലും കാലുകളിലുമെല്ലാം രക്തക്കറയുണ്ട്. ചെവിയിൽ മുറിവ് കെട്ടിവച്ച ബാൻഡേജ് ഉണ്ട്. ചുറ്റിനും പൊലീസുകാർ നിൽക്കുന്നതും കാണാം. തീക്ഷണമായ ഒരു ത്രില്ലർ ചിത്രമായിരിക്കും മഹാരാജ എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.
കുരങ്ങ് ബൊമ്മൈ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്റെ മൂന്നാമത് സിനിമയാണ് മഹാരാജ. വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കശ്യപ്, മംമ്‌ത മോഹൻദാസ്, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |