ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ തുടർനടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. സിപിഎം നേതാവ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ കെ ബാബു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കെ ബാബുവിന് അനുകൂലമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി കൂട്ടാക്കിയില്ല. തുടർന്ന് ഹൈക്കോടതിയ്ക്ക് കേസിലെ നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിർദേശിക്കുകയായിരുന്നു.
കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് കോടതിയെ സമീപിച്ചത്. ശബരിമല സ്ത്രീപ്രവേശം രാഷ്ട്രീയ വിവാദമായിരുന്ന സമയത്ത് അയ്യപ്പന്റെ പേരിൽ കെ ബാബു വോട്ട് തേടിയെന്നാണ് പരാതി. എന്നാൽ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചല്ല തനിക്ക് വോട്ട് കിട്ടിയതെന്നാണ് ബാബുവിന്റെ വാദം. തിരഞ്ഞെടുപ്പ് ഹർജികൾ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സ്വരാജ് പാലിച്ചില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബാബു ചൂണ്ടിക്കാട്ടി. സിപിഎം സ്ഥാനാർത്ഥിയെ 992 വോട്ടുകൾക്കാണ് കെ ബാബു പരാജയപ്പെടുത്തിയത്.
അതേസമയം തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 12ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. വാദം പറയാൻ മുൻമന്ത്രിയും തൃപ്പൂണിത്തുറ എം.എൽ.എയുമായ കെ. ബാബു കൂടുതൽ സമയം ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സെപ്റ്റംബർ നാലിന് കേസ് പരിഗണിച്ചപ്പോൾ മുതിർന്ന അഭിഭാഷകന്റെ സൗകര്യക്കുറവാണ് കെ. ബാബു ചൂണ്ടിക്കാണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |