പാലാ: കെ.എസ്.ആർ.ടി.സി സെൻട്രൽ സോണിൽ ഉൾപ്പെടുന്ന പാലാ ഡിപ്പോയിൽ നിന്നുമുള്ള സർവീസുകൾ വീണ്ടും ഉയർന്ന കളക്ഷൻ നേടി. ഈ മാസം രണ്ടാമതാണ് ഇന്നലെ നേടിയ മികച്ച ടിക്കറ്റ് വരുമാനം. സെൻട്രൽ സോണിൽ 134% അച്ചീവ്‌മെന്റ് നേടിയാണ് പാലാ ഡിപ്പോ ഒന്നാമത് എത്തിയത്. നെടുംങ്കണ്ടത്തിനാണ് രണ്ടാംസ്ഥാനം.
ഇന്നലെ 70 സർവീസുകളിൽ നിന്ന് 16,23,311 രൂപയാണ് പാലാ നേടിയത്. 34,219 കിലോമീറ്റർ ഓപ്പറേറ്റുചെയ്തുള്ള വരുമാനമാണിത്. പാലാക്ക് നിശ്ചയിച്ച ടാർജറ്റ് 12,09,600 രൂപ ആയിരുന്നു.
ശമ്പള പ്രതിസന്ധി നില നിൽക്കുമ്പോഴും ജീവനക്കാരുടെ ആത്മാർത്ഥമായ സേവനമാണ് ഡിപ്പോയെ ഉയർന്ന വരുമാന നേട്ടങ്ങളിൽ എത്തിക്കുന്നത്. പുതിയ ബസുകളും ജീവനക്കാരും ഉറപ്പാക്കിയാൽ ഉയർന്ന വരുമാനം തുടർച്ചയായി നേടാൻ കഴിയുമെന്ന് ജീവനക്കാരും അധികൃതരും പറയുന്നു.
തിരക്കേറിയ ദിവസങ്ങളിൽ കൃത്യതയോടെ സർവീസ് ക്രമീകരിച്ച് പരമാവധി പേർക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്ന ഡിപ്പോ അധികൃതരെയും ജീവനക്കാരെയും യാത്രക്കാർ അഭിനന്ദിച്ചു. ഓണം കഴിഞ്ഞുള്ള തിങ്കളാഴ്ച 19.81.319 രൂപ നേടി 164% അച്ചീവ്‌മെന്റ് പാലാ ഡിപ്പോ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |