കണ്ണൂർ: വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പയ്യാവൂരിലാണ് സംഭവം. കുന്നത്തൂർ സ്വദേശി രാജേന്ദ്രൻ (55) ആണ് മരിച്ചത്.
ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ രാജേന്ദ്രനെ പയ്യാവൂരിലെ വില്ലേജ് ഓഫീസിന് മുന്നിൽ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ടെൻഡർ ജോലികൾക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ടായിരുന്നു. രാജേന്ദ്രൻ മദ്യപിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് സംശയം. എന്നാൽ ഇതിലേയ്‌ക്ക് നയിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പയ്യാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |