SignIn
Kerala Kaumudi Online
Thursday, 07 December 2023 11.38 AM IST

 'ലാ ടൊമാറ്റിനാ' സെപ്തംബർ 22 ന് 

la-tomatina

ടൊവിനോയുടെ ആദ്യ ചിത്രമായ 'പ്രഭുവിന്റെ മക്കൾ' എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ് ലാ ടൊമാറ്റിന(ചുവപ്പുനിലം). ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാദ്ധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി അരുൺകുമാറാണ്.


സർക്കാരിനു തലവേദനയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിടുന്ന ഒരു യൂട്യൂബ് ചാനൽ മാദ്ധ്യമപ്രവർത്തകനെ നിശ്ശബ്ദനാക്കാനും ചാനലിന്റെ സംപ്രേക്ഷണം നിർത്തിവപ്പിക്കാനുമായി ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതിൽ നിന്നുമാണ് ലാ ടൊമാറ്റിന എന്ന സിനിമ തുടങ്ങുന്നത്.
വർത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്സൺ(ലണ്ടൻ), ശിവരാമൻ വയനാട്, ഹരിലാൽ രാജഗോപാൽ . ശ്രീവത്സൻ അന്തിക്കാട് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു. എഡിറ്റർ- വേണുഗോപാൽ, കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രം - ഇന്ദ്രൻസ് ജയൻ, സ്റ്റില്‍സ്-നരേന്ദ്രൻ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്, ഓൺലൈൻ ഡിസൈൻ - ഷൈൻ ചവറ, സൗണ്ട്-കൃഷ്ണനുണ്ണി, ഗ്രാഫിക്സ്-മജു അൻവർ, കളറിസ്റ്റ്-യുഗേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-
കൃഷ്ണ, പി ആർ ഒ-എ എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LA TOMATINA, MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.