എത്ര നല്ല അരിയാണെങ്കിലും അത് സൂക്ഷിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. വായു കടക്കാത്ത പാത്രിത്തിൽ സൂക്ഷിച്ച് വച്ചാലും ചില സമയങ്ങളിലൊക്കെ അതിൽ പ്രാണികൾ വരാറുണ്ട്. ഇതുമൂലം അരി ഉപയോഗശൂന്യമാകുകയോ, വൃത്തിയാക്കാൻ പാടുപെടേണ്ടി വരികയോ ചെയ്യും.
ഇത്തരത്തിലുള്ള പ്രാണികളെ തുരത്താനുള്ള സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. തൊലികളഞ്ഞ വെളുത്തുള്ളി അരിയിട്ട പാത്രത്തിൽ വയ്ക്കുക. ഇതിന്റെ മണം മൂലം പ്രാണികൾ ഏഴയലത്ത് വരില്ല. വെളുത്തുള്ളി ഉണങ്ങിയാൽ മാറ്റി വേറെയിടാം.
കുറച്ച് ഗ്രാമ്പുവെടുത്ത് അരിക്കുള്ളിൽ വച്ചുകൊടുക്കാം. ഇതും പ്രാണികളെ അകറ്റാൻ സഹായിക്കും. അരിയിൽ പ്രാണികളെ കണ്ടാൽ കുറച്ച് സമയം വെയിലത്ത് ഇട്ടാൽ ഇവ അപ്രത്യക്ഷമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |