കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി അറസ്‌റ്റിൽ. ഇന്ന് മകളുടെ പേരിടൽ ചടങ്ങ് നടക്കുന്നതിനിടെ ആകാശിന്റെ വീട്ടിൽ പൊലീസ് തേടിയെത്തി. കാര്യം അന്വേഷിച്ചെത്തിയ ആകാശിനെ പൊലീസ് കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.
വിയ്യൂർ ജയിലിൽ വച്ച് ജയിലറെ മർദ്ദിച്ച സംഭവമുണ്ടായതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഇന്ന് വീട്ടിൽ ഇയാൾ എത്തിയതിന് പിന്നാലെ മുഴക്കുന്ന് പൊലീസെത്തി കസ്‌റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു.
ആകാശ് പൊലീസ് പിടിയിലായ വിവരമറിഞ്ഞ ബന്ധുക്കൾ സ്ഥലത്ത് തടിച്ചുകൂടി. മുൻപും കാപ്പ ചുമത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇതിനിടെയാണ് വിയ്യൂർ ജയിലിൽവച്ച് ജയിലറെ ആക്രമിച്ചത്. ആകാശ് തില്ലങ്കേരി മൊബൈൽ ഫോൺ ജയിലിൽ ഉപയോഗിക്കുന്നു എന്ന് സംശയം പ്രകടിപ്പിച്ച ജയിലറെയാണ് ഇയാൾ മർദ്ദിച്ചത്. ആറ് മാസം തടവുശിക്ഷ കഴിഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് ആകാശ് പുറത്തിറങ്ങിയത്. ഇതിനിടെയാണ് ഇന്ന് വീണ്ടും പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |