ലണ്ടൻ : വിമാനത്തിലെ ടോയ്ലെറ്റിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട ദമ്പതികൾക്കെതിരെ കർശന നടപടിയെടുത്ത് എയർലൈൻസ് അധികൃതർ. യു.കെയിലെ ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈസി ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ടോയ്ലെറ്റിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി മനസിലാക്കിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് വാതിൽ തുറക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സെപ്തംബർ എട്ടിന് നടന്ന സംഭവത്തിനവ്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് എക്സ് പ്ലാറ്റ്ഫോമിൽ വ്യാപകമായി പ്രചരിക്കുന്നത്. അഞ്ച് ദശലക്ഷത്തിലധികം പേർ ഇതുവരെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ടോയ്ലെറ്റിന് മുന്നിൽ നിന്ന് മുന്നറിയിപ്പില്ലാതെ വാതിൽ തുറക്കുന്ന ഫ്ലൈറ്റ് അറ്റൻഡന്റിനെയും . അത് കണ്ട് ഞെട്ടുന്ന യാത്രക്കാരെയും വീഡിയോയിൽ കാണാം. പൊതുസ്ഥലത്തെ മോശം പെരുമാറ്റതം സംബന്ധിച്ച് ഈസി ജെറ്റ് അധികൃതർ പൊലീസിന് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. അതേസമയം ഇവർക്കെതിരെ നിയമ നടപടിയെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുണ്ട്.
#FunFact: On an EasyJet flight, passengers reported two people sneaking into the bathroom for some alone time. While no specific plane law exists in Europe, public indecency can lead to 6 months in jail and a €1000 fine. Airlines count as public places! 😳✈️ #easyJet pic.twitter.com/DCyQAfgDp6
— Fun Facts (@funfactsrandom) September 11, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |