ന്യൂഡൽഹി : കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം പാലിക്കുന്നില്ലെന്ന ഹർജിയിൽ നാലാഴ്‌ചയ്‌ക്കകം വ്യക്തതയുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് സുപ്രീംകോടതി. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്തും, ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ചിന്റെ നടപടി. ഒക്ടോബർ 30ന് കേസ് വീണ്ടും പരിഗണിക്കും.
സർക്കാർ അറിയിക്കേണ്ടത്
1. ഓരോ സ്‌കൂളിലെയും ഭിന്നശേഷി സംവരണ ഒഴിവുകൾ
2. നിയമന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ
3. ഭിന്നശേഷിക്കാരെ നിയമിച്ചതിന്റെ വിവരങ്ങൾ
4. നികത്താത്ത സംവരണ സീറ്റുകളുടെ എണ്ണം
5. തസ്തികകൾ നികത്താൻ സ്വീകരിച്ച നടപടികൾ
6. നിയമനം കാത്ത് എത്ര ഭിന്നശേഷിക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |