ന്യൂഡൽഹി: ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിൽ ഹരിത പടക്കങ്ങൾക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന ബി.ജെ.പി. എം.പി മനോജ് തിവാരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. വായു മലിനീകരണം മുൻനിറുത്തിയാണ് ആം ആദ്മി സർക്കാർ സമ്പൂർണ നിരോധനമേർപ്പെടുത്തിയത്. സർക്കാർ നടപടിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പടക്കം പൊട്ടിക്കാൻ തോന്നുന്നുവെങ്കിൽ നിരോധനമില്ലാത്ത സംസ്ഥാനത്തേക്ക് പോകാൻ കോടതി എം.പിയോട് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ. ഡൽഹിയിൽ പടക്കം പൊട്ടിക്കരുതെന്ന് അനുയായികളോട് പറയണമെന്നും കോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |