പാറ്റ്ന: സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി. പതിനെട്ട് കുട്ടികളെ കാണാതായി. മുസാഫർപൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് മുപ്പത്തിനാല് പേർ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇരുപത് പേരെ രക്ഷിച്ചു.
ബാഗ്മതി നദിയോട് ചേർന്ന മധൂർപട്ടി ഘട്ടിന് സമീപത്തായിട്ടാണ് ബോട്ടപകടം നടന്നത്. ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പടെയുളള ഉദ്യോഗസ്ഥർക്ക് വിശദമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കാണാതായ കുട്ടികളുടെ കുടുംബത്തിന് സഹായം നൽകുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കുട്ടികൾക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപ്പെട്ടത് ഗൈഘട്ട് ബ്ലോക്കിലെ ബാലൂർ ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |