''പ്രബലരായി കരുതുന്നവർ ചിലനിർണായകനിമിഷങ്ങളിൽ, നിസാരരെന്നു കണക്കാക്കിയിരിക്കുന്നവരുടെ കാരുണ്യംകൊണ്ടുമാത്രം ജീവൻനിലനിർത്താൻ ഭാഗ്യം തുണച്ച എത്രയെത്ര സംഭവങ്ങളാണ് റോഡപകടങ്ങളും മറ്റും നമുക്ക്കാണിച്ചുതരുന്നത്, എന്നാൽ ഇത്തരമൊരാവശ്യം സഹജീവികൾക്ക് വന്നാൽ പലപ്രബലന്മാരും നിസംഗരായി കടന്നുപോകുന്നതായാണ് കണ്ടിട്ടുള്ളത് "" ഇത്രയും പറഞ്ഞശേഷം പ്രഭാഷകൻ, സദസിന്റെ മുൻ നിരയിൽ,പ്രത്യേകഭാവ വ്യത്യാസമൊന്നുമില്ലാതെയിരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടുചോദിച്ചു :''നിങ്ങളിൽ ആരെങ്കിലും റോഡപകടത്തിൽപ്പെട്ട ആരെയെങ്കിലും അടിയന്തരചികിത്സയ്ക്കായിആശുപത്രിയിൽ എത്തിച്ചു സഹായിച്ചിട്ടുണ്ടോ?""പ്രഭാഷകൻ അപ്രകാരം ചോദിച്ചത് ഒരുതമാശ കേൾക്കുന്നതു പോലെയാണ് എന്നു തോന്നിപ്പിക്കുന്ന നിലയിലായിരുന്നു മുൻനിരസദസ്യരിൽ മിക്കവരുടെയും പ്രതികരണം! അവരിൽ അധികംപേരും വെറുതേ ചിരിച്ചുകൊണ്ടിരുന്നതേയുള്ളു.എന്നാൽ, പിൻനിരയിലെ ചിലർ തങ്ങളുടെ കൈകളുയർത്തി കാണിച്ചു. അത്തരമൊരുകാഴ്ചകണ്ട് പ്രഭാഷകൻ, പിൻനിരക്കാരെ നോക്കി തന്റെ കൈകൾ കൂപ്പികൊണ്ടുപറഞ്ഞു :''സാമൂഹികപ്രതിബദ്ധതയില്ലാത്ത വ്യക്തികൾഅത്യുന്നതിയിലെത്തിയെന്നതുകൊണ്ട് സമൂഹത്തിനെന്താണു ഗുണം? പ്രത്യേകിച്ചൊരു ഗുണമില്ലായെന്നുമാത്രമല്ല, അത്തരം ആളുകളുടെകാലഘട്ടംഒന്ന്അവസാനിച്ചിരുന്നെങ്കിൽഎന്ന്പലരുംപ്രാർത്ഥിച്ചുപോകും!പിന്നെ,സാധാരണ കണ്ടുവരുന്നത് , ഇക്കൂട്ടരുടെ അത്തരം ഉന്നതസ്ഥാനത്തുനിന്നുള്ള ഇറക്കം എന്നത്,അവരെ സംബന്ധിച്ചിടത്തോളം ഏറെആഘാതമുള്ള വീഴ്ചയായാണ് അനുഭവപ്പെടുക. ഉയരംകൂടുന്തോറും വീഴ്ചയുടെആഘാതവുംകൂടുന്നത് സ്വാഭാവികമല്ലേ!"" കൂട്ടച്ചിരികൾക്കിടെ അദ്ദേഹംപറഞ്ഞു നിറുത്തി.
''നിങ്ങളോർക്കുക,വേട്ടക്കാരന്റെവലയിൽ കുടുങ്ങിയ മൃഗരാജാവിന്റെ ജീവൻ രക്ഷിച്ചത് മറ്റൊരു സിംഹമായിരുന്നില്ല, പിന്നെയോ,കണ്ടാലെല്ലാവരും തല്ലിക്കൊല്ലാനോടിക്കുന്ന മൂഷികകുഞ്ഞായിരുന്നു. നിങ്ങൾ മനസിൽ കുറിച്ചിടുക,ജീവിതത്തിലെ ചിലനിർണായകനിമിഷങ്ങളിൽ,മല്ലന്മാർക്കുംചിലപ്പോൾ എല്ലന്മാരുടെ സഹായംഅനിവാര്യമായി വന്നേക്കാം!"" പ്രഭാഷകൻ, ഒരുപുഞ്ചിരിയോടെഇപ്രകാരംനിർത്തുമ്പോൾ മുൻനിര സദസ്യരുടെമിക്കമുഖങ്ങളിലും മ്ലാനതയായിരുന്നു.
(സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |