അശ്വതി : വിശ്വാസ വഞ്ചനയ്ക്കടിമപ്പെടും. യന്ത്രത്തകരാറുമൂലം ധനനഷ്ടമുണ്ടാകാനിടയുണ്ട്. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം .
ഭരണി : ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഉപേക്ഷിക്കും. പൂർവിക സ്വത്തിനെപ്പറ്റിയുള്ള വ്യവഹാരത്തിൽ അനുകൂല വിധി .
കാർത്തിക : പ്രണയ സാഫല്യം . വിദേശയാത്രയ്ക്ക് അനുമതി . തീർത്ഥാടനം, കൃഷിനാശം. ദാമ്പത്യ ജീവിതം മെച്ചപ്പെടും. പൂജാദികർമ്മങ്ങളിൽ തുക ചെലവഴിക്കും.
രോഹിണി : നേത്രോദര രോഗം പിടിപെടും. ഗുരുജനപ്രീതി, സുഖചികിത്സ, യോഗ പരിശീലനം. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചാടരുത്.
മകയിരം : വിരുന്ന് സത്കാരത്തിൽ പങ്കെടുക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ നല്ല പുരോഗതി . ഗൃഹം വിട്ട് വേറെ സ്ഥലത്ത് താമസിക്കും.
തിരുവാതിര : അന്യരുടെ പ്രലോഭനങ്ങൾക്ക് വശംവദരായി അബദ്ധത്തിൽ ചെന്നുചാടും. വാക്ക് പാലിക്കാൻ പറ്റാത്ത അവസ്ഥ വന്നുചേരും.
പുണർതം : പുതിയ ഗ്രന്ഥരചന. ധനലാഭം, കുടുംബത്തിൽ ഭാഗം വച്ച് തീരുമാനം. സജ്ജന സഹവാസം, ചൂതുകളി, ചീട്ടുകളി എന്നിവയിൽ പങ്കെടുക്കും.
പൂയം : മേലധികാരികളിൽനിന്ന് നല്ല അഭിപ്രായം ഉണ്ടാകും. മാദ്ധ്യമങ്ങളിൽ ശോഭിക്കും. ഭാഗ്യക്കുറി ലഭിക്കും.
ആയില്യം : രാഷ്ട്രീയപരമായി ഔന്നത്യം. അപ്രതീക്ഷിതമായി വിഷപ്പനി പിടിപെടും. രാഷ്ട്രീയപരമായി സ്വന്തം വ്യക്തിത്വം നിലനിറുത്തും. വിദേശ യാത്രമൂലം ഗുണാനുഭവം.
മകം : ദാമ്പത്യ കലഹം. രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. തസ്കരഭയം.
പൂരം : വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. ആരോഗ്യപുഷ്ടിക്ക് വേണ്ടി ആയുർവേദ ഔഷധപ്രയോഗം. മറവിമൂലം കഷ്ടനഷ്ടങ്ങൾ സംഭവിക്കും .
ഉത്രം : ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കാൻ കഴിയും. വിശ്വാസ വഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗത്തിൽ സ്ഥാനചലനം.
അത്തം : ദാമ്പത്യ ജീവിതത്തിൽ അസ്വാസ്ഥ്യങ്ങൾ, കർമ്മരംഗത്ത് എതിർപ്പ്. അപ്രതീക്ഷിതമായി ഭാഗ്യക്കുറി ലഭിക്കും. പഠനകാര്യങ്ങളിൽ സന്താനങ്ങൾക്ക് പിന്നാക്കാവസ്ഥ.
ചിത്തിര : ഗൃഹപ്രവേശന ചടങ്ങുകളിൽ സംബന്ധിക്കും. സൗന്ദര്യവർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും . മാദ്ധ്യമങ്ങളിൽ ശോഭിക്കും.
ചോതി : ഗ്രന്ഥരചന നടത്തും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. അന്യഗൃഹ വാസം. വിശ്വാസവഞ്ചന.
വിശാഖം : മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. വികാര നിയന്ത്രണം. മറവിമൂലം ധനനഷ്ടം. മൃഗങ്ങളിൽനിന്ന് കുഴപ്പം.
അനിഴം : തീർത്ഥാടനം, വ്യവഹാരങ്ങളിൽ അനുകൂല വിധി ലഭിക്കും. നല്ല സുഹൃത് ബന്ധം. രോഗമുക്തി.
തൃക്കേട്ട : പ്രസവാവശ്യങ്ങൾക്കായി രോഗ നിർണയം നടത്തും. ആശുപത്രി വാസം. വിദ്വൽ സദസുകളിൽ പുരസ്കാര ലബ്ധി.
മൂലം : വിദ്യാർത്ഥിക്ക് കലാമത്സരങ്ങളിൽ ഉന്നത വിജയം. പുണ്യദേവാലയ സന്ദർശനം. സഞ്ചാര ക്ളേശം. മേലധികാരികളിൽനിന്ന് എതിർപ്പ് .
പൂരാടം : എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ ഉണ്ടാകാൻ സാദ്ധ്യത.
ഉത്രാടം : ശക്തമായ ഭീഷണികളെയും എതിർപ്പുകളെയും നേരിടും. വിദേശ യാത്രയ്ക്കുള്ള അവസരം അപ്രതീക്ഷിതമായി ലഭിക്കും.
തിരുവോണം : പുണ്യദേവാലയ സന്ദർശനം. വ്രതാനുഷ്ഠാനം. സഞ്ചാരക്ളേശം. നാൽക്കാലി നാശം. കലാപരിപാടികൾ ആസ്വദിക്കും.
അവിട്ടം : അവസരത്തിനൊത്ത് പെരുമാറുകമൂലം വലിയ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയും. ആശുപത്രി വാസം. ധനവ്യയം .
ചതയം : രക്തദൂഷ്യ ഹേതുവായ രോഗങ്ങൾ പിടിപെടാനിടയുണ്ട്. അസത്യമായ ആരോപണങ്ങളെ ശക്തമായി നേരിടുകയും സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ചെയ്യും.
പുരൂരുട്ടാതി : വിദ്യാഭ്യാസ കാര്യങ്ങൾക്ക് ക്ഷേത്രങ്ങളിൽ തുടക്കം കുറിക്കും. യാത്രാ വേളകളിൽ ധനം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഇഷ്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും.
ഉതൃട്ടാതി : നവീന ഗൃഹത്തിൽ പാലുകാച്ചൽ നടത്തും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. വിചാരിച്ച പോലെ അവധി ലഭിക്കാതിരിക്കും. ചില പരിപാടികൾ മാറ്റിവയ്ക്കേണ്ടിവരും.
രേവതി : പുതിയ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷ കൊടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച വ്യക്തിയെ കണ്ടുമുട്ടേണ്ടിവരും. കച്ചവടത്തിന്റെ രൂപരേഖ തയാറാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |