SignIn
Kerala Kaumudi Online
Tuesday, 05 December 2023 11.36 AM IST

നിപ വ്യാപനം; ശബരിമല തീർത്ഥാടകർക്കായി മാർഗനിർദേശം പുറപ്പെടുവിക്കണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി

nipah-sabarimala

കൊച്ചി: നിപ പ്രതിരോധത്തിന്റെ ഭാഗമായി ശബരിമല തീർത്ഥാടകർക്കായി മാർഗനിർദേശം പുറപ്പെടുവിക്കേണ്ടതുണ്ടോ എന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകൾക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് ആവശ്യമായ തീരുമാനമെടുക്കാൻ ആരോഗ്യ സെക്രട്ടറിയോട് കോടതി നിർദേശിച്ചു. 17-ാം തീയതിയാണ് ശബരിമല നട തുറക്കുക.

അതേസമയം സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാടും കർണാടകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശക്തമായ നിരീക്ഷണം നടത്താൻ തമിഴ്‌നാട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഏത്‌ തരം പകർച്ചവ്യാധിയും ഉടനെ റിപ്പോർട്ട് ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവരോട് സർക്കാർ നിർ‌ദ്ദേശമുണ്ട്. അതിർത്തികളിൽ പരിശോധനയും കർശനമായി നടക്കുന്നുണ്ട്.

കേരളവുമായി അതിർത്തി പങ്കിടുന്ന ചാമരാജനഗര, മെെസൂരു,കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ കർണാടക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിപ ബാധിത മേഖലയിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രകൾക്ക് നിലവിൽ വിലക്കില്ല. കർണാടക കുടുംബ - ആരോഗ്യ ക്ഷേമ ആയുഷ് സേവന കമ്മിഷണറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIPAH, SABARIMALA, COURT, HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.