വണ്ടർ ലസ്റ്റ് എന്ന പേരിൽ ആപ്പിള്‍ പാര്‍ക്കിലെ സ്റ്റീവ് ജോബ്സ് തീയേറ്ററില്‍ സെപ്റ്റംബർ 12ന് നടന്ന ഓൺലൈൻ ഇവന്റിൽ ഐഫോണ്‍ 15 സീരീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ഫോൺ എങ്ങനെയെങ്കിലും കൈക്കലാക്കണമെന്ന കാത്തിരിപ്പിലായിരുന്നു ഐഫോൺ പ്രേമികൾ. ഇപ്പോഴിതാ പുത്തൻ ഐഫോൺ 15 സീരീസിന്റെ പ്രീ ഓർഡർ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി.
ഐ ഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്സ്, ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2, യു.എസ്.ബി.സി ചാര്‍ജിംഗ് പിന്തുണയുള്ള എയര്‍പോഡ്സ് പ്രോ എന്നീ ഉപകരണങ്ങൾ സെപ്റ്റംബർ 15 മുതലാണ് കമ്പനി പ്രീ ബുക്ക് ചെയ്യാവുന്നതാണ്.
പ്രീബുക്കിംഗ്
സെപ്റ്റംബർ 15 വൈകുന്നേരം 5.30ഓടെയാണ് ഐഫോൺ 15 സീരിസിന്റെ ഓൺലൈൻ പ്രീ ഓർഡറിന് കമ്പനി തുടക്കം കുറിച്ചത്. സെപ്തംബര്‍ 22 മുതല്‍ വില്പന ആരംഭിക്കും. ഡല്‍ഹിയിലും മുംബയിലും ആപ്പിള്‍ ഔദ്യോഗിക സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ഐഫോണ്‍ ലോഞ്ചാണിത്.
ഇന്ത്യയിലെ വില
അടിസ്ഥാന മോഡല്‍ ആയ ഐ ഫോണ്‍ 15ന് ഇന്ത്യയില്‍ 79,900 രൂപ മുതലാണ് വില. ഐ ഫോണ്‍ 15 പ്ലസ് 128 ജി.ബി വേരിയന്റിന് 89,900 രൂപ വില വരും. ഐ ഫോണ്‍ 15 പ്രോയുടെ 128 ജി.ബി മോഡലിന് 1,34,900 രൂപയാകും. ഐഫോണ്‍ 15 പ്രോ മാക്സിന്റെ 256 വേരിയന്റ് 1,59,900 രൂപയ്ക്കാണ് ഇന്ത്യയില്‍ ലഭിക്കുക. പിങ്ക്, മഞ്ഞ, പച്ച നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.
സവിശേഷതകള്‍
ഒട്ടേറെ പുതുകളോടെയാണ് ഐഫോണ്‍ 15 എത്തിയിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം യു.എസ്.ബി സി പോര്‍ട്ട് ചാര്‍ജിംഗ് (ആന്‍ഡ്രോയിഡ് ഫോണുകളുടെതിന് സമാനമായ ചാര്‍ജര്‍) സംവിധാനമാണ്. പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് 15 സീരീസിലെ എല്ലാ ഫോണുകളിലും ലഭിക്കും.
ഐഫോണ്‍ 15ല്‍ 48 എം.പി പ്രധാന ക്യാമറ സംവിധാനവുമുണ്ട്. പ്രോ മോഡലുകള്‍ ആപ്പിള്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരം കുറഞ്ഞതാണ്. ഇതില്‍ പുതിയ 17 പ്രോ ചിപ്‌സെറ്റാണുള്ളത്. കൂടാതെ 29 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് സമയമുണ്ട്. പ്രോ മോഡലുകളില്‍ 48 എം.പി മെയിന്‍ ക്യാമറയോടെ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |