ന്യൂഡൽഹി: ഡോ. ഗോപിനാഥ് രവീന്ദ്രന്റെ കണ്ണൂർ സർവകലാശാല വി.സിയായുള്ള പുനർനിയമനം ചോദ്യം ചെയ്ത ഹർജികൾ സുപ്രീംകോടതി 22ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും,അഭിഭാഷകരുടെ സൗകര്യം പരിഗണിച്ച് വാദം കേൾക്കൽ മാറ്റുകയായിരുന്നു. പുനർനിയമനം ചോദ്യം ചെയ്‌ത് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്,ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. യു.ജി.സി ചട്ടങ്ങൾ മറികടന്നാണ് നിയമനമെന്ന് സർവകലാശാല ചാൻസലറായ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും കണ്ണൂർ സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് പുനർനിയമനമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |