തിരുവനന്തപുരം: ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 600/2021,173/2021,174/2021,175/2021,274/2021,531/2021,680/2021-ജനറൽ, എൻ.സി.എ. ഒഴിവുകൾ) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 20 മുതൽ തിരുവനന്തപുരം,കൊല്ലം,എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും നേടിയ മെഡിക്കൽ സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖ,യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ പ്രൊഫൈലിൽ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം അസലുമായി ഹാജരാകണം.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ-ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ),(കാറ്റഗറി നമ്പർ 304/2019) തസ്തികയിലേക്ക് 21ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546324.
പി.എസ്.സി വിവരണാത്മക പരീക്ഷ
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ തമിഴ് (കാറ്റഗറി നമ്പർ 355/2022,356/2022)/ലക്ചറർ ഇൻ മലയാളം (കാറ്റഗറി നമ്പർ 349/2022, 350/2022)/ലക്ചറർ ഇൻ ഉറുദു (കാറ്റഗറി നമ്പർ 361/2022)/ലക്ചറർ ഇൻ ഹിന്ദി (കാറ്റഗറി നമ്പർ 353/2022, 354/2022)/ലക്ചറർ ഇൻ കന്നട (കാറ്റഗറി നമ്പർ 363/2022),(നേരിട്ടും തസ്തികമാറ്റം മുഖേനയും) എന്നീ തസ്തികയിലേക്ക് 20ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 351/2022, 352/2022)/ലക്ചറർ ഇൻ സംസ്കൃതം (കാറ്റഗറി നമ്പർ 359/2022, 360/2022) എന്നീ തസ്തികയിലേക്ക് 21 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |