ചെറുതോണി: ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ച അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഇടുക്കി എസ് പി വി.യു. കുര്യാക്കോസ് അറിയിച്ചു. ഇടുക്കി ഡിവൈ.എസ്. പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ലുക്കൗട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്നും പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞിട്ടുണ്ടെന്നും എസ്.പി അറിയിച്ചു. തീവ്രവാദ ബന്ധം ഉണ്ടെന്നതിന് നിലവിൽ തെളിവുകളില്ല.ഇന്നലെ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ ഡാമിൽ പരിശോധന നടത്തി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെ സുരക്ഷ വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |