പത്തനംതിട്ട: അടൂർ പൊലീസ് ക്വാർട്ടേഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർമാർ തമ്മിലുണ്ടായ തർക്കത്തിൽ എസ് പി റിപ്പോർട്ട് തേടി. തിരുവോണദിവസമായിരുന്നു സംഭവം. അടൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പെൺസുഹൃത്തിനെ ക്വാർട്ടേഴ്‌സിൽ കൊണ്ടുവന്നിരുന്നു. ഇത് സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പന്തളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്.
തർക്കം കൈയാങ്കളിയിലേക്കെത്തുമെന്ന നിലയിലെത്തിയപ്പോൾ ക്വാർട്ടേഴ്‌സിലെത്തിയ പെൺസുഹൃത്ത് സ്ഥലം വിട്ടു. സഹപ്രവർത്തകർ ഇടപെട്ടാണ് തർക്കം പരിഹരിച്ചത്. വിവരമറിഞ്ഞതോടെ എസ് പി, ഡി വൈ എസ് പിയോട് റിപ്പോർട്ട് തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |