കോഴിക്കോട്: മീൻ വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പൊലീസ് പിടികൂടി. കോഴിക്കോട് ബീച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിലായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ 29 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മീൻ കയറ്റാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ബോക്‌സിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സിറ്റി നാർകോട്ടിക്‌സ് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ്, നാർകോട്ടിക്‌സ് ഷാഡോ സംഘം, ടൗൺ പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |