കോഴിക്കോട് : നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ സ്‌കൂൾ അദ്ധ്യയനം ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്. ഓൺലൻ ക്ലാസുകൾ 23 ശനിയാഴ്ച വരെ ചുരുക്കിയാണ് പുതിയ ഉത്തരവ്. അനിശ്ചിത കാലത്തേക്ക് അവധിയെന്ന ഉത്തരവ് ആളുകളിൽ പരിഭ്രാന്തി പരത്തുമെന്നത് കണക്കിലെടുത്താണ് തീരുമാനം. പുതിയ തീരു്ാനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.
ജില്ലയിലെ പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നി.യന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നിപ ഹൈ റിസ്‌ക് സമ്പർക്കപ്പട്ടികയിൽപെട്ട 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട 11 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ പരിശോധിച്ച സാമ്പിളുകളിൽ 94 പേരുടെ ഫലം നെഗറ്റീവായി. നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 9 വയസുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി മന്ത്രി വീണ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |