SignIn
Kerala Kaumudi Online
Wednesday, 06 December 2023 8.35 PM IST

ട്രാൻസിന് ശേഷം പുതിയ ചിത്രവുമായി അൻവർ റഷീദ്,​ നിർമ്മാണം സോഫിയ പോൾ

f

സൂപ്പർഹിറ്റ് സംവിധായകൻ അൻവർ റഷീദിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 2020ൽ പുറത്തിറങ്ങിയ ഫഹദ് ചിത്രം ട്രാൻസിന് മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി അൻവർ റഷീദിന്റെ വരവ്. ആർ.ഡി.എക്സിന്റെ നിർമ്മാതാവ് സോഫിയ പോൾ ആണ് ചിത്രത്തിന്റെ നിർമ്മാണം.

സിനിമാരംഗത്ത് ഒരു ദശാബ്ദം പിന്നിടുന്നതിന്റെ ഭാഗമായി ഒരേദിവസം നാല് ചിത്രങ്ങളാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റ്ർ പ്രഖ്യാപിച്ചത്. ഇതിൽ നാലാമത്തെ പ്രോജക്ടാണ് അൻവറിന്റ ചിത്രം. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ പത്താം ചിത്രം കൂടിയാണിത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്‌സ് അൻവർ റഷീദും സോഫിയ പോളും ചേർന്നാണ് നിർമ്മിച്ചത്. വിക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഇത്.

വൻവിജയമായ ഉസ്താദ് ഹോട്ടൽ പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷമാണ് ട്രാൻസ് റിലീസ് ചെയ്തത്. എന്നാൽ തിയേറ്ററിൽ ചിത്രത്തിന് വലിയ ചലനം ഉണ്ടാക്കാനായില്ല. ആന്റണി വ‌ർഗീസിനെ നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രനമാണ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിച്ച ചിത്രങ്ങളിലൊന്ന്. ജാനേമൻ. മഞ്ഞുമ്മൽ ബോയ്‌സ് എന്നിവയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമത്തേത്. ആർ.ഡി.എക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തിന്റേതാണ് മൂന്നാമത്തെ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANWAR RASHEED, SOPHIA PAUL, WEEKEND BLOCKBUISTERS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.