ന്യൂഡൽഹി: മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് 'അതു നിങ്ങൾ കൊണ്ടു നടക്കെന്ന്' ക്ഷുഭിതനായി മുഖ്യമന്ത്രി. ഡൽഹി കേരളാ ഹൗസിൽ നിന്ന് പി.ബി യോഗത്തിനായി പുറപ്പെടുന്ന സമയത്ത് പുന:സംഘടനയുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ പ്രതികരണം തേടിയപ്പോയഴായിരുന്നു സംഭവം. ഡൽഹിയിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരും മന്ത്രിസഭാ പുന:സംഘടനാ വാർത്തകൾ നിഷേധിച്ചിരുന്നു. അതേസമയം, ഗണേശ്‌കുമാറിന് മന്ത്രിസഭയിലെത്താൻ തടസ്സമില്ലെന്നും ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |