കൊച്ചി: കൊച്ചിക്കായലിനെ ആവേശത്തിരയിലാഴ്‌ത്തിയ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) വള്ളംകളിയുടെ സംസ്ഥാനതല ഉദ്ഘാടന മത്സരത്തിൽ വീയപുരം ചുണ്ടൻ ജലരാജാവായി. വനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിന്റെ രണ്ടാം മത്സരത്തിലാണ് എതിരാളികളെ വള്ളപ്പാടിന് പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രോപ്പിക്കൽ ടൈറ്റൻസ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തത്. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി കോസ്റ്റ് ഡൊമനേറ്റേഴ്‌സ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൻ.സി.ഡി.സി ബോർഡ് ക്ലബ് മൈറ്റി ഓർസ് തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും പുന്നമട ബോട്ട് ക്ലബ് റിപ്പിൾ ബ്രേക്കേഴ്‌സ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി വിഭാഗത്തിൽ സംഘടിപ്പിച്ച പ്രാദേശിക വള്ളംകളി മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ താണിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുത്തിപുറം രണ്ടാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ മയിൽപീലി ഒന്നാം സ്ഥാനം നേടി. ഗോതുരുത്ത് രണ്ടാം സ്ഥാനവും, ചെറിയ പണ്ഡിതൻ മൂന്നാം സ്ഥാനവും നേടി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |