തിരുവനന്തപുരം: നിലവിലെ താരിഫിന്റെ കാലാവധി ജൂൺ 30ന്അവസാനിച്ചതിനെ തുടർന്നുള്ള താരിഫ് പരിഷ്ക്കരണം രണ്ടാഴ്ചക്കുള്ളിലുണ്ടാകും. കോടതി സ്റ്റേചെയ്തതിനെ തുടർന്നാണ് അന്ന് പുതിയ താരിഫ് പ്രഖ്യാപിക്കാൻകഴിയാതിരുന്നത്. കോടതി സ്റ്റേ മാറിയ സാഹചര്യത്തിൽ ഒക്ടോബർ ഒന്നുമുതൽ പുതിയ താരിഫ് നിലവിൽ വന്നേക്കും.നിരക്ക് വർദ്ധന വരുത്തില്ലെന്ന് മുഖ്യമന്ത്രിയും വകുപ്പ്മന്ത്രിയും അടുത്തിടെ പറഞ്ഞെങ്കിലും അത്പുറത്തുനിന്ന് അമിത വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുമായി ബന്ധപ്പെടുത്തിയായിരുന്നു.
ചാർജ്ജ് വർധിപ്പിക്കാൻ അനുമതി തേടി കെ.എസ്.ഇ.ബി മാസങ്ങൾക്ക് മുമ്പേ റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. വ്യവസായികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കഴിഞ്ഞദിവസമാണ് വിധിയുണ്ടായത്.വർദ്ധന ഹൈക്കോടതി പൂർണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർദ്ധനയിലൂടെ ഈടാക്കരുതെന്നാണ് നിർദേശം. ബോർഡിന്റെ അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതി മാസം 30ന് മുമ്പ് ലഭിച്ചേക്കും.ബോർഡ് ആവശ്യപ്പെടുന്ന അതേനിരക്ക് വർദ്ധന,കമ്മിഷൻ അംഗീകരിക്കാൻ സാധ്യത കുറവാണ്.
2023-24 സാമ്പത്തിക വർഷം 2939കോടിരൂപയാണ് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച ബോർഡിന്റെ റവന്യൂകമ്മി.ഇത് പരിഹരിക്കാൻ ആവശ്യമായ തരത്തിൽ വർദ്ധനയാണ് കെ.എസ്.ഇ.ബി.തേടുന്നത്.
ആവശ്യപ്പെടുന്നത് യൂണിറ്റിന് 40 പൈസ
നിലവിലെ സാമ്പത്തികവർഷത്തിലും,അടുത്ത സാമ്പത്തികവർഷത്തിലുംശരാശരി 40 പൈസ വീതവും(6%), അതിനു ശേഷമുള്ളരണ്ടു വർഷങ്ങളിൽ 20 പൈസ (3%), 5 പൈസ (1%)എന്ന ക്രമത്തിലും വർദ്ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. അതായത് നാല് വർഷം കൊണ്ട് ശരാശരി 1.05രൂപ .ഇതിനേക്കാൾ കുറവായിരിക്കും കമ്മിഷൻ പ്രഖ്യാപിക്കുന്നത്.
റദ്ദാക്കിയ വൈദ്യുതികരാർ:അടുത്തയാഴ്ച തീരുമാനം
ക്രമക്കേടുകണ്ടെത്തിതിനെ തുടർന്ന് സംസ്ഥാനവൈദ്യുതിറെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാലകരാറുകൾ പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാനമന്ത്രിസഭ അടുത്തയാഴ്ച അനുമതിനൽകിയേക്കും.
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി അനുകൂല റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിയമവശങ്ങൾ പരിഗണിച്ചായിരിക്കും മന്ത്രിസഭാ യോഗം തീരുമാനമെടുക്കുക.ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷൻ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാരിന് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാം.ഇതിലൂടെ 465മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാകും.
അധികലോഡ് ക്രമപ്പെടുത്താം
വ്യവസായങ്ങൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും ഫീസ് ഇളവോടെ ഡിസംബർ 31വരെ
അധികലോഡ് ക്രമപ്പെടുത്താൻ അവസരം. അധികലോഡുളള സ്ഥലങ്ങളിൽ പരിശോധന നടത്തി വൻതുക പിഴയീടാക്കാനുളള നടപടി തുടങ്ങുന്നതിന് മുന്നോടിയായാണിത്.കണക്ഷൻ എടുക്കുമ്പോൾ ഉപയോഗിക്കുന്ന യന്ത്രങ്ങൾ,ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതിയുടെ അടിസ്ഥാനത്തിലുള്ള നിരക്കാണ് കണക്ടഡ് ലോഡ്. കൂടുതൽ ഉപയോഗിക്കുന്നതാണ് അധികലോഡ്. കൂടുതൽ ഉപകരണങ്ങൾ അനുമതിയില്ലാതെ വൈദ്യുതിലൈനുമായി ബന്ധിപ്പിക്കുമ്പോഴാണ് അധികലോഡുണ്ടാകുന്നത്. ഇത് കണ്ടുപിടിച്ചാൽ വൻതുക പിഴയൊടുക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |