കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ആരോപണം ഉന്നയിച്ചവരെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നുവെന്ന ബാങ്ക് ഡയറക്ടർ ബോർഡിലെ സി.പി.ഐ അംഗത്തിന്റെ വെളിപ്പെടുത്തൽ ഗൗരവമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചു. കേരളത്തിലെ മറ്റു ബാങ്കുകളിലും സി.പി.എം ഉന്നത നേതാക്കൾക്ക് കള്ളപ്പണ നിക്ഷേപമുണ്ട്. നോട്ട് നിരോധന വേളയിൽ ഇവർ സഹകരണ മേഖലയെ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചു. സഹകരണ മേഖലയെ കാർന്നു തിന്നുന്ന ഇടത്-വലത് മുന്നണികളെ തുറന്ന് കാണിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പി.എം. വിശ്വകർമ്മ പദ്ധതി
ബഹിഷ്കരണം പ്രതിഷേധാർഹം
പി.എം. വിശ്വകർമ്മ പദ്ധതിയുടെ കേരളത്തിലെ ചടങ്ങുകൾ സംസ്ഥാന സർക്കാർ ബഹിഷ്കരിച്ചത് പ്രതിഷേധാർഹമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയുടെ ഗുണം ലഭിക്കുന്ന 18 വിഭാഗം തൊഴിലാളികളുള്ള സംസ്ഥാനമാണ് കേരളം. മന്ത്രിമാരോ ജനപ്രതിനിധികളോ കളക്ടറോ പങ്കെടുത്തില്ല. ബഹിഷ്കരണത്തിന്റെ കാരണം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |