ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ വൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കോൺഗ്രസ്. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിലായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് നടത്തുന്നമഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും.500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ,തെലങ്കാന ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര,കർഷക ക്ഷേമം ചൂണ്ടിക്കാട്ടി റൈതു ഫരോസ പദ്ധതി. ഏക്കറിന് 15,000 വാർഷിക ഗ്രാന്റ്,ഗൃഹജ്യോതി പദ്ധതി പ്രകാരം 200 യൂണിറ്റ് സൗജന്യ വൈദ്യുതി,തെലങ്കാന സംസ്ഥാനത്തിന് വേണ്ടി പോരാടിയവർക്ക് സൗജന്യഭൂമി,വീടില്ലാത്തവർക്ക് 5 ലക്ഷം രൂപയും സ്ഥലവും,പ്രായാധിക്യമുള്ളവർക്ക് 4000 രൂപ പ്രതിമാസ പെൻഷനും ഇൻഷ്വറൻസും എന്നിവയാണ് കോൺഗ്രസിന് വാഗ്ദാനം നൽകിയിരിക്കുന്നത്. ഹൈദരാബാദിൽ പ്രവർത്തക സമിതി യോഗത്തിന് ശേഷം തുക്കുഗുഡയിൽ സംഘടിപ്പിച്ച മെഗാ റാലിയിൽ കോൺഗ്രസ്പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസ് കൂടി ചേർന്ന യു.പി.എ സർക്കാരാണ് തെലങ്കാനയുടെ ജനനത്തിന് വഴിവച്ചത്. അതിനാൽ സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് സർക്കാർ തെലങ്കാനയിൽ ഭരണത്തിൽ വരുന്നത് തന്റെ സ്വപ്നമാണെന്നും സോണിയ കൂട്ടിച്ചേർത്തു.തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രസമിതി പാർട്ടി, ബി.ജെ.പിയുടെ ബന്ധു പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |