ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല നട തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്നലെ വൈകിട്ട് തുറന്നു. പ്രത്യേക പൂജകളോ ചടങ്ങുകളോ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ അഞ്ചിന് നടതുറക്കും. നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടക്കും. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ നേതൃത്വത്തിൽ ഗണപതിഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം,അഷ്ടാഭിഷേകം,ഉദയാസ്തമനപൂജ,ഉഷഃപൂജ,കലശാഭിഷേകം,കളഭാഭിഷേകം,ഉച്ചപൂജ എന്നിവയ്ക്കു ശേഷം നട അടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന നടത്തും. തുടർന്ന് പടിപൂജയും പുഷ്പാഭിഷേകവും നടക്കും. 22ന് രാത്രി 10ന് നടഅടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |