ലക്‌നൗ: മുട്ടവാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. 15കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ജിലാണ് സംഭവം. മുട്ട വാങ്ങിയതിന്റെ 115 രൂപ നൽകുന്നതുമായി ബന്ധപ്പെട്ട് കുട്ടിയും കൂട്ടുകാരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കുട്ടിയുടെ മൂന്ന് ചങ്ങാതിമാർ കൊലചെയ്യുകയായിരുന്നു.
ചന്ദൻ എന്ന കുട്ടിയാണ് സഹപാഠികളുടെ കുത്തേറ്റ് മരിച്ചത്.വ്യാഴാഴ്‌ച ഖുഗുള്ളി ഗ്രാമത്തിലാണ് ദാരുണമായ കൊല നടന്നത്. മൂർച്ചയേറിയ ആയുധം കൊണ്ട് ചന്ദന്റെ സുഹൃത്തുക്കൾ കുട്ടിയെ കുത്തി. ശേഷം ഛോട്ടി ഗന്ദക് പുഴയോരത്ത് മൃതദേഹം ഒളിപ്പിച്ചു.
കുട്ടിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചെത്തി. തുടർന്ന് ശനിയാഴ്‌ച പൊലീസിൽ പരാതിപ്പെട്ടു. ഇന്നലെയോടെ ചന്ദനിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |