നെക്‌സോൺ എസ് യു വിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി അമ്പരപ്പിച്ചിരിക്കുകയാണ് ടാറ്റ. വിലക്കുറവും പുതിയ ഫീച്ചറുകളും കൊണ്ട് സമാന എസ്.യു.വികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് ടാറ്റയുടെ പുതിയ നെക്‌സോൺ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ടാറ്റ നെക്‌സോണിന്റെ പുതിയ പതിപ്പ് ലഭിക്കും.
മാനുവൽ ട്രാൻസ്മിഷനുമുള്ള പെട്രോൾ എഞ്ചിൻ മോഡലിന്റെ എക്സ് ഷോറൂം വില 8.10 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. എ.എം.ടി ട്രാൻസ്മിഷനുള്ള പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുടെ വില 11.70 ലക്ഷം രൂപ മുതലും ഡി.സി.എ സീരീസിന്റെ വില 12.20 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു. ഡീസൽ വേരിയന്റുകളുടെ എക്സ് ഷോറൂം വില 11.00 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എ.എം.ടി ഗിയർബോക്സുള്ള ഡീസൽ മോഡലുകളുടെ എക്സ് ഷോറൂം വില 13.00 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈൻ, ഫ്രണ്ട് ആൻഡ് റിയർ ലൈറ്റ്ബാറുകൾ, ഷാർപ്പ് ലൈനുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ആകർഷകമാക്കിയിട്ടുണ്ട്. ലയേർഡ് ഡിസൈൻ ഫീച്ചറോടെ ഡാഷ്‌ബോർഡ് പുതുക്കി.
ക്യാബിനിൽ കൂടുതൽ പ്രീമിയം ഫീൽ ലഭിക്കുന്നുണ്ട്. സ്റ്റിയറിങ് വീൽ, ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിവയും പുതിയ മോഡലാക്കി. 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയർലെസ് കണക്‌ടഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയും വാഹനത്തിലുണ്ട്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, ചൈൽഡ് സീറ്റ് ആങ്കറിംഗ് പോയിന്റുകൾ, പാർക്കിംഗ് സെൻസറുകൾ, എമർജൻസി, ബ്രേക്ക്ഡൗൺ കോൾ ഹെൽപ്പ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുണ്ട്. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ,1.5 ലിറ്റർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ടാറ്റ നെക്‌സോൺ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |