വീട് അലങ്കരിക്കാൻ പെയിന്റിംഗ്, വിഗ്രഹങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ വാങ്ങി വയ്ക്കാറുണ്ട്. എന്നാൽ ഇവ പലതും വയ്ക്കുമ്പോൾ വാസ്തു നോക്കുന്നത് വളരെ നല്ലതായിരിക്കും. ഇല്ലെങ്കിൽ ഇവ വീട്ടിൽ ദോഷമായിരിക്കും സമ്മാനിക്കുക. അങ്ങനെ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഇതാ.
1. യുദ്ധം, പോരാട്ടങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നാശം സൂചിപ്പിക്കുന്ന ചിത്രങ്ങൾ എന്നിവ വീട്ടിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. ഇവ വീട്ടിൽ വച്ചാൽ വീട്ടിൽ ഐശ്വര്യം പോകുമെന്നും വീട്ടിനുള്ളിൽ തർക്കങ്ങൾ ഉണ്ടാവാൻ കാരണമാകുമെന്നും വാസ്തു ശാസ്ത്രത്തിൽ പറയുന്നു.
2. പിരമിഡുകൾ, താജ്മഹൽ എന്നിവയുടെ ചിത്രങ്ങളോ ഷോപീസുകളോ വീട്ടിൽ വയ്ക്കാൻ പാടില്ല. കാരണം അവ ഒരു തരം മരണത്തിന്റെ പ്രതീകമാണ്. അത്തരം കാര്യങ്ങൾ വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരികയും ആരോഗ്യവും പണവും നഷ്ടപ്പെടുന്നുകയും ചെയ്യുന്നു. കൂടാതെ പൂജാ മണികൾ വീടിനുള്ളിൽ കെട്ടി തൂക്കരുത്. ഇത് വീട്ടിൽ അസ്വാരസ്യം ഉണ്ടാക്കും.
3. വീട്ടിനുള്ളിലുള്ള കേടായതും ഉണങ്ങിയതുമായ ചെടികൾ ഒഴിവാക്കുക. അവ വീട്ടിൽ താമസിക്കുന്ന ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും.
4. നിലച്ചതോ തകർന്നതോ ആയ ക്ലോക്ക് അല്ലെങ്കിൽ വാച്ച് എന്നിവ നന്നാക്കുകയോ അല്ലെങ്കിൽ അവ ഉപേക്ഷിക്കുകയോ ചെയ്യുക. ഇല്ലെങ്കിൽ അവ വീട്ടിൽ നിർഭാഗ്യം കൊണ്ടുവരും.
5. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പഴയ കലണ്ടറുകൾ കളയുക. ഇത് വീട്ടിൽ നെഗറ്റീവ് എനർജി തരുന്നു.
6. പൊട്ടിയ കണ്ണാടികൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ദൗർഭാഗ്യത്തെ ആകർഷിക്കുന്നു. അവ സ്റ്റോർറൂമിൽ പോലും സൂക്ഷിക്കരുത്.
7. കേടായതോ ദീർഘകാലത്തേയ്ക്ക് ഉപയോഗത്തിലില്ലാത്തതും ഭാവിയിൽ ഒരിക്കലും ഉപയോഗിക്കാത്തതുമായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് വീടിന് ദോഷമാണ്.
8. മൂങ്ങ, വവ്വാലുകൾ കഴുകന്മാർ തുടങ്ങിയ ജീവികളുടെ ചിത്രങ്ങളും ഷോപീസും വീട്ടിൽ നെഗറ്റീവ് എനർജി കൊണ്ടുവരുന്നതിനാൽ അവ സൂക്ഷിക്കുന്നത് നല്ലതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |